ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ആദ്യമായി സെമിഫൈനലിലെത്തി ജോർഡൻ. അരങ്ങേറ്റക്കാരായ തജികിസ്താനെ 1-0ത്തിന് കീഴടക്കിയാണ് ജോർഡൻ അവസാന നാലിലേക്ക് കുതിച്ചത്. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ തജികിസ്താന്റെ വഹ്ദത് ഹാനോനോവിന്റെ സെൽഫ് ഗോളാണ് ജോർഡന് രക്ഷയായത്. 66ാം മിനിറ്റിൽ ജോർഡൻ പ്രതിരോധ ഭടൻ അബ്ദുല്ല നസിബിന്റെ ഹെഡറാണ് തജികിസ്താൻ താരത്തിന്റെ ശരീരത്തിൽ തട്ടി വലയിലെത്തിയത്. മികച്ച ഗോളവസരങ്ങൾ കളഞ്ഞതാണ് തജികിസ്താന്‍ വിനയായത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ