മലപ്പുറം : കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് യാത്ര ചെയ്യുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് ചൂഷണം ചൂഷണം ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കണം.