വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

പ്രമുഖ ആങ്കറും സിനിമാ താരമായ ഗോവിന്ദ് പത്മസൂര്യയുടെയും സിനി-സീരിയൽ താരം ഗോപികയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാ വിഷയം ആയിരുന്നു. സിനിമാ സീരിയൽ രംഗത്തെ ഒട്ടനവധി പേർ നവ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരുന്നു.

ആർഭാട പൂർവ്വം നടന്ന താര വിവാഹത്തിലെ പ്രധാന ആകർഷണം വധൂ വരന്മാരുടെ വിവാഹ വസ്ത്രങ്ങൾ തന്നെ ആയിരുന്നു. നിരവധി വിവാവഹങ്ങൾ തൻ്റെ അതുല്യമായ വസ്ത്ര കലയിലൂടെ സ്വപ്നതുല്യമാക്കിയ ശീമാട്ടിയുടെയും ബീനാ കണ്ണൻ കൊട്ട്യൂറിൻ്റെയും ലീഡ് ഡിസൈനറായ ബീന കണ്ണനാണ്  ഇരുവരെടെയും വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്.

വിവാഹ തലേന്ന് വധു ഗോപികയുടെ പിക്സൽ പ്രിൻറ്റിൽ എംബ്രോയ്ഡറികളാൽ തീർത്ത ഇൻഡോ വെസ്റ്റേൺ സിലോട്ട് ഗൗണിൽ മനോഹരമായ മുത്തുകളാലും മിറർ വർക്കുകളാലും ഡിസൈൻ ചെയ്ത പ്രീമിയം ലേയേർഡ് ഓഫ് ഷോൾഡർ ഗൗണും മറ്റൊരു പ്രധാന ആകർഷണമായി.

അതി മനോഹരമായി രൂപകൽപ്പന ചെയ്ത വിവാഹ വസ്ത്രങ്ങൾ ഈ വിവാഹ സീസണിലെ തന്നെ പ്രത്യേക ഹൈലൈറ്റ് ആയി മാറിക്കഴിഞ്ഞു. ഏതൊരു നവ വരനെ പോലെ തൻറെ വിവാഹ വസ്ത്രവും അത്രമേൽ യുണീക്ക് ആകണമെന്ന ആഗ്രഹം ജിപി ഡിസൈനറായ ശ്രീമതി ബീനാ കണ്ണനോട് വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ പിക്സൽ പ്രിൻഡ് ഫാബ്രിക്കിൽ നീല നിറത്തിലുള്ള ബാൻഡ്ഗാല ഡിസൈനുകളടങ്ങിയ വെൽവെറ്റിൽ തീർത്ത രാജകീയമായ ഈഗിൾ  ഇൻസ്പയേഡ് സ്യൂട്ടാണ് ജിപി കല്യാണ തലേന്ന് നടന്ന ചടങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്.

READ MORE: Bradley Thomas Wife Dies By Suiside| ഹോളിവുഡ് നിർമ്മാതാവ് ബ്രാഡ്‌ലി തോമസിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

വിവാഹ ദിവസം ബീന കണ്ണൻ കോട്ടൂറിലെ ഏറ്റവും പുതിയ കളക്ഷനിൽ നിന്നുമാണ് സറി മിക്സ് ഉള്ള സിഗ്‌നേചർ പ്രീമിയം കാഞ്ചിപുരം സാരി വധുവിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൈതാണി ബോർഡർ ഉള്ള സാരിക്ക് പ്രീമിയം എംബ്രൊയ്ഡറിയിൽ തീർത്ത ബ്ലൗസുമാണ് വധു ഗോപികക്കായി തയ്യാറാക്കിയത്.

ജാമവാർ ഇൻസ്പയേഡ് ഡിസൈനുകളിൽ  ബീജ്, സ്വർണ്ണം എന്നീ നിറങ്ങളിൽ  പ്രീമിയം എംബ്രോയ്ഡറി ചെയ്ത കുർത്തയും ധോത്തിയുമാണ് വിവാഹ വേളയിൽ വരനായ ഗോവിന്ദ് പദ്മസൂര്യ അണിഞ്ഞത്. ഇതിനോടകം താരങ്ങളുടെ കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ