അസുഖങ്ങൾക്ക് അടിമ ആകാതിരിക്കാൻ ഇവ ശീലിക്കു1ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാന കാര്യം. ഭക്ഷണം മൂന്നോ നാലോ തവണയായി തന്നെ കഴിക്കണം പച്ചക്കറി, പഴങ്ങള്‍, പാല്‍, മുട്ട, മത്സ്യം തുടങ്ങി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായ ഇടവേളകളിൽ കഴിക്കാനും ശ്രദ്ധിക്കുക.
2പ്രഭാത ഭക്ഷണം മുടക്കരുത്. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതിൽ കൂടാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിക് നിരക്കിനെയും ബാധിക്കാം.
3വെള്ളം ധാരാളം കുടിക്കുക. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിർജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
4രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് കാര്‍ബോഹൈട്രേറ്റ് വലിയ തോതിൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
5മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് അറിയാമല്ലോ… ഇവയുടെ ഉപയോഗവും കുറയ്ക്കുക.
6പഞ്ചസാരയും ഉപ്പും ശരീരത്തിന് അത്ര നല്ലതല്ല. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുന്നു. അതിനാല്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെയും ഉപ്പിന്‍റെയും ഉപയോഗം കുറയ്ക്കുക
7ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും നട്സും പഴങ്ങളും മറ്റും ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
8ദിവസവും വ്യായാമം ചെയ്യണം. യോഗയും നല്ലതാണ്. ഇവയൊക്കെ സ്ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നൽകാന്‍ സഹായിക്കും.