മതപരമായും രാഷ്ട്രീയപരമായും സിനിമയുടെ മേൽ സെൻസറിങ് നടക്കുന്നതിനെക്കുറിച്ചു പ്രതികരിച്ചു സംവിധായകൻ ജിയോ ബേബി.
ഒരു കലാകാരൻ എന്ന നിലയിൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പ്രതികരിച്ചത്.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്ന ഒന്നാണെന്ന് ജിയോ ബേബി പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി, സിനിമകളുടെ പ്രമേയത്തിന്റെ പേരില്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന വ്യക്തിയാണ്.
ഏറ്റവും പുതിയ ചിത്രമായ കാതല്‍ ദ കോര്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായ തന്റെ ലൈംഗികത അടിച്ചമര്‍ത്തി ജീവിക്കേണ്ടി വന്ന മാത്യു ദേവസ്സി എന്ന ഒരാളുടെ കഥയാണ് കാതല്‍ ദ കോര്‍ സംസാരിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ