ചുവന്ന തുടുത്ത കവിളുകളും തെളിഞ്ഞ മുഖവും ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ.. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മുഖകാന്തിയില്‍ ശ്രദ്ധിക്കുന്നവരാണ്. പക്ഷേ മുഖം സുന്ദരമാക്കാന്‍ എന്തു ചെയ്യും?
പേടിക്കേണ്ട വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈ നോക്കാം.
1. തേനും പാലും
തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കഴുത്തിന്റെ പിൻഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. ദിവസവും ഇത് പുരട്ടുന്നത് മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കുന്നു.
2. തൈര്
ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും മുഖത്തെ കുരുക്കൾ അകറ്റാനും തൈര് ഉപയോഗിക്കാം. കടലമാവും ഒരു നുള്ള് മഞ്ഞൾപൊടിയും തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ചർമ്മം കൂടുതൽ മൃദുലമാകാനും തിളക്കമേറിയതാകാനും സഹായിക്കും.
3. തേനും നാരങ്ങ നീരും
തേനിൽ അൽപം നാരങ്ങ നീര് ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇതിന് സഹായിക്കുന്നത്. ഇതൊരു മികച്ച മോയ്സ്ചുറൈസർ ആണ്.
മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കാൻ നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അസിഡിന് കഴിയും. അതോടൊപ്പം തേനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുകയും ചെയ്യുന്നു.
3. റോസ് വാട്ടർ
ഗ്ലിസറിൻ, റോസ് വാട്ടർ, വെള്ളരിക്ക ജ്യൂസ് എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം വെയിലത്ത് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപായും വീട്ടിലേക്ക് തിരിച്ച് എത്തിയതിനു ശേഷവും മുഖത്ത് പുരട്ടാം. ചർമ്മത്തിൽ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ചർമ്മത്തിന്റെ കരുവാളിപ്പ് കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.
4. കറ്റാർ വാഴ
ചർമ്മത്തിലെ നിറവ്യത്യാസം മൂലം ഉണ്ടാകുന്ന പാടുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് ജലാംശം പകരുവാനും കറ്റാർ വാഴ ജ്യൂസിന് കഴിയും. കരുവാളിപ്പോ നിറം മങ്ങലോ ഉള്ള സ്ഥലത്ത് കറ്റാർ വാഴ ജ്യൂസ് നന്നായി പുരട്ടിക്കൊടുക്കാം.
5. കാരറ്റ്
മുഖകാന്തിക്ക് ഏറെ ഗുണകരമായ ഒന്നാണ് കാരറ്റ് ജ്യൂസ്. സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിന്, കാരറ്റ് ജ്യൂസ് നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുക. കാരറ്റ് ഉറപ്പായും നിങ്ങളുടെ മുഖത്തിന് നല്ല മാറ്റം തന്നെ ഉണ്ടാക്കും.
read also എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? ഈ ലക്ഷണം തള്ളി കളയരുത്