കരൾ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയും.
കരളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിൻ്റെ സവിശേഷത. അമിതഭാരമുള്ളവരിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. ലക്ഷണങ്ങൾ പ്രകടമാകാൻ വെെകുന്നത് കാരണം രോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അപൂർവ സന്ദർഭങ്ങളിൽ, ചില വ്യക്തികൾക്ക് വേദനയോ ക്ഷീണമോ ഭാരക്കുറവോ അനുഭവപ്പെടാം.
പല വികസിത രാജ്യങ്ങളിലും കരൾ കാൻസറിനുള്ള പ്രധാന കാരണമായി NAFLD മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമിതഭാരമുള്ളവരും പതിവായി അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവരിലോ പ്രമേഹമോ ഹൈപ്പോതൈറോയിഡിസമോ ഉള്ളവരിലും NAFLDനുള്ള സാധ്യത കൂടുതലാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ രോഗം കൂടുതലായി കാണുന്നു. സാധാരണയായി 40 നും 50 നും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതം എന്നിവ NAFLD നുള്ള സാധ്യത കൂട്ടുന്നു.
ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, റസ്റ്റോറൻ്റ് ഭക്ഷണം തുടങ്ങിയ ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ജനിതകമാറ്റങ്ങളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകളുടെ അശ്രദ്ധമായ ഉപയോഗവും അപകടസാധ്യതകൾ ഉയർത്തുന്നു.
കരളിൽ കൊഴുപ്പ് സ്ഥിരമായി അടിഞ്ഞുകൂടുന്നത് സിറോസിസിനും കാരണമാകും. കരൾ അർബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്കും രോഗ ഭേദമാക്കാനുള്ള സാധ്യതയും കൂട്ടുന്നു. NAFLD-യും കരൾ അർബുദവും തമ്മിലുള്ള ബന്ധം അവഗണിക്കാനാവില്ല. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നതാണ് രോഗം തടയുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന് പറയുന്നത്.
READ ALSO uric acid കാലുകളിലെ പത്തിയിൽ വേദനയുണ്ടോ? യൂറിക്ക് ആസിഡിന്റെ തുടക്കമാണ്