സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ മൂവി ‘ഫൈറ്റർ’ വേൾഡ് വൈഡിൽ 250 കോടി ക്ലബിൽ എത്തി.
ചിത്രം റിലീസ് ചെയ്തു ഏഴാം ദിവസമാണ് ഇത്തരമൊരു നേട്ടമുണ്ടാകുന്നത്. ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘സിനിമയുടെ അടുത്ത ലക്ഷ്യം 300 കോടി ക്ലബ്ബിൽ എത്തുക എന്നതാണ്’, മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു.
ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ, അനിൽ കപൂർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഫൈറ്റർ’ ജനുവരി 25 നാണു റിലീസ് ചെയ്തത്.
സ്‌ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ (ഹൃത്വിക് റോഷൻ), സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡ് (ദീപിക പദുക്കോൺ), ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിങ് (അനിൽ കപൂർ) എന്നിവർക്കൊപ്പം എലൈറ്റ് ഐഎഎഫ് യൂണിറ്റായ എയർ ഡ്രാഗൺസിലെ മറ്റ് അംഗങ്ങളുടെ കഥയാണ് ഫൈറ്റർ പറയുന്നത്.
READ MORE: “കോവിഡിന് ശേഷം ഞാൻ സിവിയർ ഡിപ്രഷനിലൂടെ കടന്നുപോയി”: ലിജോ ജോസ് പെല്ലിശ്ശേരി
ആഭ്യന്തരവും ബാഹ്യവുമായ പോരാട്ടങ്ങളുടെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുമ്പോൾ രാജ്യത്തിനായി എല്ലാം നൽകാൻ തയ്യാറുള്ള എയർ ഡ്രാഗൺസിലെ അംഗങ്ങളിലാണ് ഫൈറ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏരിയൽ ആക്ഷൻ ചിത്രത്തിൽ കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നുണ്ട്.
2008-ലെ ബച്ച്‌ന ഏ ഹസീനോ, ഷാരൂഖ് ഖാനും ജോൺ എബ്രഹാമും ഒന്നിച്ചഭിനയിച്ച 2023-ലെ ബ്ലോക്ക്ബസ്റ്റർ പത്താൻ എന്നിവയ്ക്ക് ശേഷം സിദ്ധാർത്ഥ് ആനന്ദിനൊപ്പം ദീപികയുടെ മൂന്നാമത്തെ ചിത്രമാണിത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ