ശരീരത്തില്‍ ഡീ ഹൈഡ്രേഷന് അഥവാ നിര്‍ജ്ജലീകരണം സംഭവിച്ചാലുള്ള പ്രശ്നങ്ങള്‍ ധാരാളമുണ്ട്. പല അസുഖങ്ങള്‍ക്കും ഇതു വഴിയൊരുക്കുകയും ചെയ്യും.വെള്ളം കുടിയ്ക്കുന്ന രീതി പലരിയും വ്യത്യസ്തമാണ്.
ചിലര്‍ ഇരുന്നു വെളളം കുടിയ്ക്കും, ചിലര്‍ നിന്നു കുടിയ്ക്കും, ചിലര്‍ ഭക്ഷണത്തിനു മുന്‍പ്, ചിലര്‍ ഭക്ഷണത്തിനിടയില്‍, ചിലര്‍ ഭക്ഷണശേഷം ഇങ്ങനെ പോകുന്നു ഇത്.ഇരുന്നാണോ നിന്നാണോ വെള്ളം കുടിയ്ക്കുന്നത്. ഇത് ഇത്ര വലിയ പ്രശ്നമാണോ എന്നു ചിന്തിയ്ക്കുന്നുണ്ടാകാം. എങ്കില്‍ അതെ എന്നു തന്നെ പറയണം. കാരണം അത് ആരോഗ്യത്തെ പല വിധത്തിലും ബാധിയ്ക്കുന്ന ഒന്നു തന്നെയാണ.്
ഇരുന്നു വെളളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലതെന്നു പറയുന്നു. നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്
നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. നാം ഇരുന്നു വെള്ളം കുടിയ്ക്കുമ്ബോള് മസിലുകളും നാഡീവ്യവസ്ഥയുമെല്ലാം റിലാക്സ് ചെയ്യപ്പെട്ട അവസ്ഥയിലെത്തും ഇത് നാഡീവ്യൂഹവും ശരീരത്തിലെ വിവിധ വ്യവസ്ഥകളുമായുള്ള സംവേദനം മെച്ചപ്പെടുത്തും. വേഗത്തില്‍ ദഹനം നടക്കാന്‍ സഹായിക്കുകയും ചെയ്യും. അതായത് വെള്ളം ഇരുന്നു കൊണ്ടു കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു ചുരുക്കം.
കിഡ്നി
നിന്ന് കൊണ്ടുള്ള കൊണ്ടുള്ള വെള്ളം കുടി കിഡ്നിയുടെ ആരോഗ്യത്തിനു ദോഷകരമാണ്. ഇതുവഴി വെള്ളം ശരിയായി അരിയ്ക്കപ്പെടുന്നില്ല. ഇതിലെ കരടുകള്‍ ബ്ലാഡറിലേയ്ക്കു പോകുകയും രക്തവുമായി കലരുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. കിഡ്നി പ്രശ്നങ്ങളിലേയ്ക്കു വഴിയൊരുക്കുന്നു. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കുകയും ചെയ്യുന്നു.
സന്ധികളില്‍
നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നത് വാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. നിന്നു കൊണ്ടുള്ള വെള്ളം കുടിയിലൂടെ ശരീരത്തിലെ മറ്റ് ഫ്ളൂയിഡുകളുടെ തോത് അസന്തുലിതമാകുന്നു. ഇത് സന്ധികളില്‍ കൂടുതല്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. വാതവും സന്ധിവേദനയുമെല്ലാം പതിവാകുകയും ചെയ്യുന്നു. ഈ പ്രശ്നം പെട്ടെന്നു വരില്ലെങ്കിലും സാവധാനം ശരീരത്തെ ബാധിയ്ക്കുന്ന ഒന്നാണ്. അതായത് നിന്നു കൊണ്ടുള്ള വെള്ളം കുടി വാത രോഗത്തിനും സന്ധികളിലെ വേദനയ്ക്കും ഉള്ള കാരണമാകുന്നു.
പാരാ സിംപതറ്റിക് സിസ്റ്റം
ഇരുന്നു വെള്ളം കുടിയ്ക്കുമ്ബോള് ശരീരത്തിലെ പാരാ സിംപതറ്റിക് സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കും. ഇത് ശരീരത്തിലെ എല്ലാ വ്യവസ്ഥകളും കൃത്യമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായകമാണ്. ഇതു വഴി നെര്‍വസ് ടെന്‍ഷന്‍, അതായത് നാഡികള്‍ക്കുണ്ടാകുന്ന സ്ട്രെസ് കുറയും.
എന്നാല്‍ നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുമ്ബോള് നാഡീവ്യൂഹത്തിന് സ്ട്രെസ് കൂടുകയാണ് ചെയ്യുന്നത്. സ്ട്രെസിനും തലവേദനയ്ക്കുമെല്ലാം ഇതു കാരണമാകുകയും ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഈ സ്ട്രെസ് നല്ലതല്ല.
ആസിഡ് ലെവല്‍
വെള്ളം അസിഡിക്കോ ആല്‍ക്കലൈനോ ഇല്ല. ന്യൂട്രല്‍ ഗുണമാണ് ഇതിനുള്ളത്. ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇരുന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നതാണ് ശരീരത്തിലെ ആസിഡ് ലെവല്‍ കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നത് അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും.
ടോക്സിനുകള്‍
ശരീരത്തില്‍ അടി്ഞ്ഞു കൂടുന്ന ടോക്സിനുകളാണ് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇരുന്നു കൊണ്ടുള്ള വെള്ളം കുടി. ഇതു വഴി ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളപ്പെടുന്ന പ്രക്രിയ ശരിയായി നടക്കും. കിഡ്നി, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍് നടക്കുന്നതാണ് കാരണം.
നിന്നു വെള്ളം കുടിക്കുമ്പോൾ
നിന്നു വെള്ളം കുടിക്കുമ്പോൾ വെള്ളം നേരിട്ട് ഒറ്റയടിയ്ക്ക് ഫുഡ് കനാലില്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയറിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു. ഭക്ഷണം ദഹിയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും. ഇതിനുളള നല്ലൊരു പരിഹാരം ഇരുന്ന് മെല്ലെ വെള്ളം കുടിയ്ക്കുക എന്നതാണ്.
കുടലിന്റെയും ഡിയോഡുനത്തിന്റെയും ആരോഗ്യത്തിന് നിന്നു കൊണ്ടുള്ള വെള്ളം കുടിയാണ് കൂടുതല്‍ നല്ലത്.നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുന്നതു മാത്രമല്ല,നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും ദോഷകരമാണ്. ഇതുകൊണ്ടുതന്നെ ഒരിടത്തിരുന്ന് വെള്ളം സാവധാനം കുടിയ്ക്കുന്നതാണ് ആരോഗ്യകരം.
read more കാലിൽ ഈ അടയാളങ്ങളുണ്ടോ? ഡയബെറ്റിക്കിന്റെ ആരംഭമാണ് ; ശ്രദ്ധിക്കാതെ പോകരുത്