ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ 2 പേര്‍ പിടിയില്‍. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.