ഇന്ത്യയിലെ നിക്ഷേപകർക്ക് സ്ഥിര നിക്ഷേപത്തോട് ഇത്തിരി ഇഷ്ടം കൂടുതലാണ്. ഉറപ്പുള്ള വരുമാനം തരാൻ സ്ഥിര നിക്ഷേപത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് ഈ ഇഷ്ടക്കൂടുതലിന് കാരണം.
തിരഞ്ഞെടുത്ത കോർപ്പറേറ്റുകള്‍ക്കും എൻബിഎഫ്‌സികള്‍ക്കും ബാങ്കുകളെപ്പോലെ ഒരു നിശ്ചിത പലിശ നിരക്കിനും കാലാവധിക്കും നിക്ഷേപം എടുക്കാൻ ആർബിഐ അനുമതി നല്‍കുന്നു. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ കോർപ്പറേറ്റ് അല്ലെങ്കില്‍ കമ്പനി സ്ഥിര നിക്ഷേപങ്ങള്‍ എന്ന് വിളിക്കുന്നു.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ സുഗമമാക്കുന്നതിനും നിക്ഷേപിച്ച പണത്തിന് പലിശ നല്‍കുന്നതിനുമായി പൊതുജനങ്ങളില്‍ നിന്നും സ്ഥാപന നിക്ഷേപകരില്‍ നിന്നും മൂലധനം സ്വരൂപിക്കുന്നതിനായി നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ സർവീസസ് (എൻബിഎഫ്‌സി) വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍. സാധാരണയായി, നിക്ഷേപത്തിൻ്റെ പലിശനിരക്കും സമയപരിധിയും നിശ്ചയിച്ചിരിക്കുന്നു. നിക്ഷേപ കാലാവധി വർദ്ധിക്കുന്നതിന് അനുസരിച്ച് ഉയർന്ന പലിശനിരക്ക് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലൂടെ നേടാം.
അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ ഉയർന്ന പലിശ നിരക്കും കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കോർപ്പറേറ്റ് എഫ്ഡികള്‍ നിക്ഷേപകന്റെ ഭാവിയെ സാമ്ബത്തികമായി സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഉറപ്പുള്ളതും പ്രവചിക്കാവുന്നതുമായ വരുമാനം നല്‍കുന്നു. നിക്ഷേപകർക്ക് മൂലധനം നിർമ്മിക്കുന്നതിനുള്ള ക്യുമുലേറ്റീവ് ഓപ്ഷനോ അല്ലെങ്കില്‍ പ്രതിമാസ വരുമാനം ഉണ്ടാക്കുന്നതിനുള്ള പേഔട്ട് ഓപ്ഷനോ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
സാമ്ബത്തിക ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിക്ഷേപകർക്ക് വ്യത്യസ്ത നിബന്ധനകള്‍, പലിശ നിരക്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കോർപ്പറേറ്റ് എഫ്ഡി തിരഞ്ഞെടുക്കാം. എന്നിരുന്നാലും, കോർപ്പറേറ്റ് എഫ്ഡി തിരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധാലുവായിരിക്കണം. സ്ഥിരമായ റിട്ടേണുകളും ഗണ്യമായി കുറഞ്ഞ ചാഞ്ചാട്ടവും ലഭിക്കുന്നതിന് ട്രിപ്പിള്‍ എ (AAA) ഡബിള്‍ എ(AA) റേറ്റഡ് കമ്ബനി ഫിക്സഡ് ഡിപ്പോസിറ്റുകള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിൻസെർവ്, എല്‍ഐസി ഹൗസിംഗ് ഫിനാൻസ്, പിഎൻബി ഹൗസിംഗ് ഫിനാൻസ് എന്നിവയുള്‍പ്പെടെ നിരവധി കമ്ബനികള്‍ കോർപ്പറേറ്റ് എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റ് കാര്യങ്ങള്‍ക്കൊപ്പം കാലാവധിയെ ആശ്രയിച്ച് ഇവയുടെ പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. കോർപ്പറേറ്റ് സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിശോധിക്കാം.
- ശ്രീറാം ഫിനാൻസ് : 8.18 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് ശ്രീറാം ഫിനാൻസ് നല്‍കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- മഹീന്ദ്ര ഫിനാൻസ് : 8.5 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് മഹീന്ദ്ര ഫിനാൻസ് നല്‍കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- മണിപ്പാല്‍ ഹൗസിംഗ് ഫിനാൻസ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനം പലിശ നിരക്കാണ് മണിപ്പാല്‍ ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 7.85 ശതമാനം പലിശ നിരക്കാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.30 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- സുന്ദരം ഹോം ഫിനാൻസ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ നിരക്കാണ് സുന്ദരം ഹോം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- മുത്തൂറ്റ് ക്യാപിറ്റല്‍ സർവീസസ് ലിമിറ്റഡ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 8.07 ശതമാനം പലിശ നിരക്കാണ് മുത്തൂറ്റ് ക്യാപിറ്റല്‍ സർവീസസ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
- ഐസിഐസിഐ ഹോം ഫിനാൻസ് : 7.65 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐ ഹോം ഫിനാൻസ് നല്‍കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
പലിശയ്ക്ക് നികുതി നല്‍കണം
കോർപ്പറേറ്റ് എഫ്ഡിയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഒരു വ്യക്തിയുടെ മാർജിനല്‍ ടാക്സ് സ്ലാബ് നിരക്ക് അനുസരിച്ച് നികുതി ചുമത്തുന്നു.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാനുള്ള 3 കാരണങ്ങള്‍
- മെച്ചപ്പെട്ട പലിശ നിരക്ക് – കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമ്ബരാഗത സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയർന്ന പലിശ നിരക്ക് ഉണ്ട്. നല്ല, സ്ഥിരതയുള്ള ഒരു ബാങ്കിന് നല്‍കാൻ കഴിയുന്നതിനേക്കാള്‍ 1-3% വരെ അവ കൂടുതലായിരിക്കും.
- കുറഞ്ഞ അപകടസാധ്യത – ഓരോ കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്കും ക്രെഡിറ്റ് റേറ്റിംഗുകള്‍ നല്‍കിയിട്ടുണ്ട്. റേറ്റിംഗുകള്‍ ആനുകാലികമായി പരിഷ്കരിക്കപ്പെടുന്നു. ഏറ്റവും ഉയർന്നതോ സുരക്ഷിതമോ ആയ റേറ്റിംഗ് സാധാരണയായി എഎഎ ആണ്.
- വിപണിയിലെ ചാഞ്ചാട്ടമില്ല – കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളെ വിപണിയുടെ ഉയർച്ച താഴ്ചകള്‍ ബാധിക്കില്ല. ചുരുക്കത്തില്‍, നിക്ഷേപകർക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന അസ്ഥിരതയില്ല. നിശ്ചിത കാലയളവിലേക്ക് തുക ഒരു നിശ്ചിത നിരക്കില്‍ അടച്ചിരിക്കുന്നതിനാല്‍ ഒരാള്‍ക്ക് യാതൊരു ടെൻഷനും കൂടാതെ തുടരാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു