ചെന്നൈ: തമിഴ്നാട്ടിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാജ്യത്ത് ഏഴു ദിവസത്തിനകം പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രമന്ത്രി ശാന്തനു താക്കൂറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. “പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ കാലുകുത്തില്ലെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ്. രാജ്യസഭയിൽ എഐഎഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ബിൽ നിയമമായി മാറില്ലായിരുന്നു. ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. മതസൗഹാർദം തകർക്കാനാണ് ശ്രമം. സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസിലാക്കണം” എന്നും സ്റ്റാലിൻ പറഞ്ഞു.
















