പലരും പുറത്തു പോകുമ്പോൾ ഒരു കുപ്പി ജ്യൂസ് വാങ്ങി കയ്യിൽ വയ്ക്കുന്നവരാണ്. വെറുതെ ഒരു സൂപ്പർ മാർക്കറ്റിൽ പോയാൽ പോലും ഒരു കുപ്പി തണുത്തതെന്തെങ്കിലും വാങ്ങാതെ തിരിച്ചു വരില്ല. സുഹൃത്തുക്കൾ ഒരുമിച്ചു കൂടുന്നിടത്തും തണുത്ത ശീതള പാനീയങ്ങൾ ഉറപ്പാണ്. ഇവ നമ്മുടെ ജീവിത്തത്തിലെ ശീലമായി മാറിയിരിക്കുന്നു. നിരന്തരം കൂൾ ഡ്രിങ്ക്സ് കുടിക്കുന്നതിലെ പാർശ്വഫലങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം
അമിതഭാരം
കൂൾ ഡ്രിങ്കുകൾ ധാരാളമായി കുടിക്കുന്നവരിൽ അമിതഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂൾ ഡ്രിങ്ക്സിൽ മധുരത്തിന് ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് കൂടുതലാണ്. നിങ്ങൾ എത്രത്തോളം മധുരം കഴിക്കുന്നുവോ അത്രയധികം ശരീരഭാരം വർദ്ധിക്കുകയും ചെയ്യും എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അതുകൊണ്ടാണ് ശീതളപാനീയങ്ങൾ കുടിക്കുന്നവരിൽ പലപ്പോഴും അമിതവണ്ണം കൂടുന്നത്.
read more എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? ഈ ലക്ഷണം തള്ളി കളയരുത്
പ്രതിരോധശേഷി കുറയുന്നു
ധാരാളം കൂൾ ഡ്രിങ്കുകൾ കുടിക്കുന്നവരിൽ രോഗപ്രതിരോധ ശേഷി കുറയുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂൾ ഡ്രിങ്കുകളിലെ ദോഷകരമായ വസ്തുക്കളും രാസവസ്തുക്കളുമാണ് കാരണമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തലവേദന
കൂൾ ഡ്രിങ്ക്സിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ ചെറിയ അളവിൽ കൂൾ ഡ്രിങ്ക്സ് കുടിച്ചാൽ പോലും കഫീൻ ഉള്ളിലെത്തും. ഇത് മസ്തിഷ്കത്തെ ഉത്തേജിപ്പിക്കും. കഫീൻ കൂൾ ഡ്രിങ്ക്സ് സ്ഥിരമായോ അല്ലെങ്കിൽ ഉയർന്ന അളവിലോ കഴിക്കുന്നവരിൽ ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
കുടവയർ
രുചിയും ഫ്രഷ്നസും അനുഭവപ്പെടാൻ കാരണമാകുന്ന ഗ്യാസും പാനീയം കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും കാരണം ചിലർക്ക് കൂൾഡ്രിങ്കുകൾ കഴിച്ചതിന് ശേഷം വീർപ്പുമുട്ടൽ അനുഭവപ്പെടാറുണ്ട്. ചിലർക്ക് നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെടുന്നു.
പല്ല് കേടാകും
കൂൾ ഡ്രിങ്ക്സ് കുടിക്കുന്നത് ശരീര ഭാരം വർധിപ്പിക്കും. അതുപോലെ തന്നെ ഇത് പല്ല് നശിക്കാനും കാരണമാകുന്നു. കൂൾ ഡ്രിങ്ക്സ് കുടിക്കുന്നവരുടെ പല്ല് നശിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നെഞ്ചെരിച്ചിൽ
സ്ഥിരമായി കൂൾ ഡ്രിങ്കുകൾ കുടിക്കുന്നവർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നതായി കാണാം. ചിലർ മദ്യത്തിനൊപ്പവും കൂൾ ഡ്രിങ്ക്സ് ചേർക്കാറുണ്ട്. ഇത് ശരീരത്തെ കൂടുതൽ ദോഷകരമായി ബാധിക്കാൻ കാരണമാകും.
read also യൂറിനിൽ വരുന്ന നിറമാറ്റം: ശ്രദ്ധിക്കുക വൃക്ക അപകടത്തിലാണ്