ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘ഫൈറ്റർ’.
ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിൽ സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന കഥാപാത്രമായാണ് ഹൃത്വിക് റോഷൻ എത്തുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സമ്മിശ്ര അവലോകനങ്ങളെക്കുറിച്ച് ഹൃത്വിക് പ്രതികരിച്ചത്.
തൻ്റെ സിനിമയുടെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിൻ്റെ “വിശ്വാസം” ആണ് ‘ഫൈറ്റർ’ എന്നും ആയതിനാൽ താൻ അത്തരത്തിലുള്ള അവലോകനങ്ങളെ കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
“എൻ്റെ ആരാധകരും എൻ്റെ സിനിമകൾ കാണാൻ വരുന്ന പ്രേക്ഷകരും അറിവുള്ളവരാണെന്നും അവർക്ക് ഇതുപോലുള്ള വരികൾ ആവശ്യമില്ലെന്നും വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ അതിരു കടക്കാറില്ല. അതേ സമയം, സിദ് (സിദ്ധാർത്ഥ് ആനന്ദ്) വളരെ ശക്തമായ ഒരു ചലച്ചിത്ര നിർമ്മാതാവാണെന്ന കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു” ഹൃത്വിക് പറഞ്ഞു.
ഫൈറ്ററിൽ കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിപ്പബ്ലിക് ദിന വാരാന്ത്യത്തിന് മുന്നോടിയായി ജനുവരി 25-നാണ് ചിത്രം റിലീസ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ