ഇടുക്കി: മില്‍മ എറണാകുളം മേഖലാ യൂണിയന് ഫെബ്രുവരി ഒന്ന് മുതല്‍മാര്‍ച്ച് 31 വരെ സംഭരിക്കുന്ന പാലിന് ഏഴ് രൂപ പ്രോത്സാഹന അധികവില നല്കാന് തീരുമാനിച്ചതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നാലര കോടിരൂപ വിതരണംചെയ്യുമെന്ന് ചെയര്മാന് എം ടി ജയന് അറിയിച്ചു.
ഇടുക്കി ജില്ലയിലെ 200 ല്‍ പരം വരുന്ന ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്നത് ഏകദേശം ഒരു ലക്ഷംലിറ്റര്‍ പാലാണ്. ഫെബ്രുവരി ഒന്ന് മുതല്‍ സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും കര്‍ഷകര്‍ക്ക് അഞ്ച് രൂപയും സംഘത്തിന് രണ്ട് രൂപയും എന്ന നിലയില്‍ ഏഴ് രൂപയാണ് പ്രോത്സാഹന വിലയായി നല്‍കുന്നത്. ക്ഷീരമേഖലയുടെ ചരിത്രത്തില്‍ ഒരുമേഖലാ യൂണിയന് നല്കുന്ന ഏറ്റവും കൂടിയ പ്രോത്സാഹന വിലയാണിത്.
ഇന്ത്യയില്‍ ആദ്യമായി എറണാകുളം മേഖലാ യൂണിയന് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ കന്നുകാലി സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയും അതിനോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പും, ടെലിമെഡിസിനും വ്യാപകമായ തോതില്‍ ഇടുക്കി ജില്ലയിലെ സംഘങ്ങളില്‍ സംഘടിപ്പിച്ചു വരികയാണ്. കൂടാതെ ഉല്‍പ്പാദന ഉപാധികള്‍ ഉള്‍പ്പെടെ സംഘങ്ങള്‍ക്കും, കര്‍ഷകര്‍ക്കും സബ്സിഡിയോടു കൂടിയുള്ള വിവിധ പദ്ധതികള്‍ തുടരുന്നുണ്ടെന്നും, മേഖലായൂണിയന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും ഇടുക്കി,കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളിലായി ആയിരത്തില്‍പ്പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഏകദേശം 25 കോടിയില്‍പ്പരം രൂപ ചിലവഴിക്കുമെന്നും എം.ടി.ജയന് അറിയിച്ചു .