കല്പറ്റ: രഞ്ജിത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധി പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചവര്‍ക്കും എതിരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ലോക്സഭാ മണ്ഡലങ്ങളിലൂടെ നടത്തുന്ന പദയാത്രയുടെ ഭാഗമായി വയനാട്ടില്‍ എത്തിയ അദ്ദേഹം കല്പറ്റയില് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് നീതി ലഭിച്ചു. അഭിഭാഷക സംഘം അഭിനന്ദനം അര്‍ഹിക്കുന്നു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചു. കീഴ്ക്കോടതി വിധി മേല്‍ക്കോടതിയില്‍ ലഘൂകരിക്കാതിരിക്കുന്നതില് ജാഗ്രത ഉണ്ടാകണം.