അജ്മീർ: രാജസ്ഥാനിലെ അജ്മീറില്‍ ഒരുസംഘം ആളുകള്‍ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായും ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതി.10-12 യുവാക്കളുടെ സംഘമാണ് പത്താംക്ലാസുകാരനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നു.
സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പൊലീസിന് പരാതി. ഈ മാസം 26 നാണ് സംഭവം നടന്നത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. താൻ ഫോണില്‍ റീല്‍ ചിത്രീകരിക്കുന്ന സമയത്ത് 10-12 പേർ വടിയുമായി അടുത്തുവന്നെന്നും തന്നെ മർദിക്കാൻ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മർദനത്തിന്റെ ഇടയില്‍ മർദിച്ചവരില്‍ ചിലർ തന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതിയിലുണ്ട്.