യാത്ര രേഖകൾ കൈവശമില്ലാത്തതിനാൽ പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജോനാസിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞു. വിമാനത്താവളത്തിൽ ടെർമിനനുള്ളിൽ കടക്കുന്നതിനു മുൻപാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.
ടിക്കറ്റ് കൊണ്ടുവരാൻ വൈകിയതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നാണ് നിക്കിന്റെ മാനേജർമാരിൽ ഒരാൾ പ്രതികരിച്ചത്. നിക്ക് ഉൾപ്പെട്ട ജോനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്ക് വേണ്ടിയാണ് സംഘം ശനിയാഴ്ച മുംബൈയിൽ എത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുന്നതിന്റെ വീഡിയോ നിക്ക് തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടത്. പിന്നീട് ഇത് നീക്കം ചെയ്യുകയും ചെയ്തു. പക്ഷെ നിക്കിന്റെ ഫാൻ പേജുകളിൽ ഈ വീഡിയോ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എയർപോർട്ടിലെ സുരക്ഷാ ജീവനക്കാർ യാത്രാ രേഖകൾ ആവശ്യപ്പെടുന്നതും നിക്കിനൊപ്പമുണ്ടായിരുന്നവർ ഫോണിൽ ടിക്കറ്റിന്റെ കോപ്പി അന്വേഷിക്കുന്നതുമൊക്കെ വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഈ സമയം മുഴുവന്‍ നിക് ക്ഷമയോടെ അവിടെ കാത്തുനിന്നു. അൽപനേരത്തിനു ശേഷം മതിയായ രേഖകൾ സമർപ്പിച്ചതോടെ നിക് ജൊനാസിന് എയർപോർട്ടിലേക്കു പ്രവേശനാനുമതി ലഭിച്ചു.
വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ നിക്കിനും കൂട്ടർക്കും അതിഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്.
പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവായ നിക്കിനെ ‘ഇന്ത്യയുടെ ജീജു (അളിയന്)’ എന്നാണ് സഹോദരന് ജോ ജൊനാസ് സദസിനു പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങിക്കേട്ടു. ഇന്ത്യയുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ചു നിക്ക് പറഞ്ഞു.
പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താൻ സാധിച്ചില്ല. ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിയായിരുന്നു ഇത്. വേദിയിൽ തന്റെ ഭർത്താവും കൂട്ടരും പാട്ട് പാടവെ ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര നന്ദിയും സ്നേഹവും അറിയിച്ചു. 2018ലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്.
ഇരുവർക്കും മാൾട്ടി മേരി ചോപ്ര ജൊനാസ് എന്ന പേരുള്ള മകളുണ്ട്. താരദമ്പതികളെപ്പോലെ തന്നെ മകള്‍ക്കും ആരാധകർ ഏറെയാണ്.
വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ നിക്കിനും കൂട്ടർക്കും അതിഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്.
READ MORE: റുഷി ഷാജി കൈലാസ് ആദ്യമായി നായകനാകുന്ന ചിത്രം: ചിത്രീകരണം നാളെ ആരംഭിക്കുന്നു
പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവായ നിക്കിനെ ‘ഇന്ത്യയുടെ ജീജു (അളിയന്)’ എന്നാണ് സഹോദരന് ജോ ജൊനാസ് സദസിനു പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങിക്കേട്ടു. ഇന്ത്യയുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ചു നിക്ക് പറഞ്ഞു.
പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താൻ സാധിച്ചില്ല. ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിയായിരുന്നു ഇത്. വേദിയിൽ തന്റെ ഭർത്താവും കൂട്ടരും പാട്ട് പാടവെ ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര നന്ദിയും സ്നേഹവും അറിയിച്ചു.
2018ലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവർക്കും മാൾട്ടി മേരി ചോപ്ര ജൊനാസ് എന്ന പേരുള്ള മകളുണ്ട്. താരദമ്പതികളെപ്പോലെ തന്നെ മകള്‍ക്കും ആരാധകർ ഏറെയാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ