കോട്ടയം: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോട്ടയത്ത് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണം നടത്തി. ചിന്മയ വിദ്യാലയ സ്കൂളിലും എക്സെല്‍ഷ്യര്‍ ഇംഗ്ലീഷ് സ്കൂളിലും നടന്ന പരിപാടിയില്‍ 2300 ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു.