മലപ്പുറം: തൊഴിലന്വേഷകർക്കായി കൾച്ചറൽ ഫോറം ‘കരിയർ കാറ്റലിസ്റ്റ്’ എന്ന തലക്കെട്ടിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിനായി തൊഴിൽതേടി പ്രവാസലോകത്തെത്തുന്നവർക്ക് അവരുടെ കഴിവിനൊത്ത ജോലിയും ശമ്പളവും ലഭിക്കാൻ ഇത്തരം പരിശീലന പരിപാടികൾ സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബയോഡാറ്റ തയ്യാറക്കൽ, ജോബ് സെർച്ചിംഗ് സ്ട്രാറ്റജി എന്നിവയിൽ എഛ്. ആർ റിക്രൂട്ടർ റൈഫ ബഷീറും ജോലിക്കായുള്ള ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ സീനിയർ റിക്രൂട്ട്മന്റ് ഓഫീസർ ദീപ ലക്ഷ്മണും പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കൾച്ചറൽ ഫോറം എഛ്. ആർ വകുപ്പ് കൺവീനർ സന നസീം പരിപാടി നിയന്ത്രിച്ചു. കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് നജ്ല നജീബ്, സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു. ഷഹല മലപ്പുറം, അഫീഫ ഹുസ്ന, ഫാതിമ തസ്നീം, ലബീബ എ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.