ആരാധകരെ വീണ്ടും അമ്പരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയുടെ ചുള്ളൻ ലൂക്ക്. യുവനടന്മാരെപ്പോലും വെല്ലുന്ന തരത്തിലാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നിലവിൽ ദുബായിലാണ് താരം ഇപ്പോൾ ഉള്ളത്.
Look Lookeee🔥
Costumes 🤌🏻
@mammukka | #Mammootty 𓃵 pic.twitter.com/wjX1w0dpFr
— 𝚂𝙰𝚆𝙰𝙳𝚂𝙷𝙰_𝕏 (@Sawadsha_) January 28, 2024
ഭാര്യ സുൽഫത്തിനൊപ്പം ദുബായിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടി. എം.എ യൂസഫലിയും പങ്കെടുത്ത വിരുന്നിൽ ആരെയും അമ്പരിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷർട്ടിനും ഒപ്പം സിൽവർ ചെയിനും ധരിച്ചാണ് മമ്മൂട്ടി വിവാഹ വിരുന്നിൽ പങ്കെടുത്തത്.
My Boss ❤️👑@mammukka #Mammootty#latest pic.twitter.com/jLu8cCs29I
— Bishr Mhd (@BishrMhd) January 28, 2024
ഭ്രമയുഗമാണ് അടുത്തതായി മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvichu369%2Fposts%2Fpfbid0oSXYs3BDbReZU9GXjT4zszBHx3L459PU7t37wVMGf5KkLT84stJxYSdzPP86JawWl&show_text=true&width=500
ടര്‍ബോ എന്ന ചിത്രത്തിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്.
ആക്ഷന്‍-കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. വിദേശ ഫൈറ്റേഴ്സുമായുള്ള സ്റ്റണ്ടുകളും സിനിമയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ