ലാൽ സലാമിൻ്റെ ഓഡിയോ ലോഞ്ചിൽ മകൾ ഐശ്വര്യ രജനീകാന്തിനെ ന്യായീകരിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. ഒരു വിഭാഗം ആളുകൾ തൻ്റെ പിതാവിനെ ‘സംഘി’ എന്ന് വിളിക്കുന്നതിനെക്കുറിച്ചാണ് ഐശ്വര്യ പ്രസ്താവന നടത്തിയത്.
ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ടാണ് രജനികാന്ത് രംഗത്തെത്തിയത്. തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഐശ്വര്യയുടെ അഭിപ്രായത്തെ ന്യായീകരിച്ച രജനികാന്ത്, ഒരിക്കലും മകൾ ‘സംഘി’യെ മോശമായ അർത്ഥത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
“എൻ്റെ മകൾ (ഐശ്വര്യ രജനീകാന്ത്) സംഘി [പദം] ഒരു മോശം പദമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന തൻ്റെ പിതാവിനെ എന്തിനാണ് അങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവർ ചോദിച്ചത്” എന്ന് രജനീകാന്ത് തമിഴിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഇവിടെ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, രജനീകാന്ത് ഒരു സംഘിയല്ല. അദ്ദേഹം ആയിരുന്നെങ്കിൽ ലാൽ സലാം പോലൊരു സിനിമ ചെയ്യുമായിരുന്നില്ല”, ജനുവരി 26 ന് ചെന്നൈയിൽ നടന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ തൻ്റെ വരാനിരിക്കുന്ന ലാൽ സലാമിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിലാണ് ഐശ്വര്യ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
READ MORE: Fighter| ആഗോളതലത്തിൽ ഒന്നാമതായി ആക്ഷൻ മൂവി ‘ഫൈറ്റർ’: ആദ്യ ആഴ്ചയിൽ 207 കോടി രൂപ കളക്ഷൻ
ക്രിക്കറ്റിൻ്റെ പശ്ചാത്തലത്തിലാണ് ലാൽ സലാം ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലാൽ സലാം എന്ന ചിത്രത്തിലൂടെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. തമിഴ് ആക്ഷൻ-ത്രില്ലർ വൈ രാജ വൈ ആയിരുന്നു ഐശ്വര്യയുടെ അവസാനമായി സംവിധാനം ചെയ്ത സിനിമ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ