ചെന്നൈ: ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സിനിമയായിരുന്നു വിജയ് നായകനായി എത്തിയ ലിയോ. പക്ഷെ ബോക്സോഫീസില്‍ വലിയ വിജയം നേടാനും ചിത്രത്തിന് സാധിച്ചു. ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ പേരിലും, അതിലെ ബാക് സ്റ്റോറിയുടെ ഉറപ്പില്ലായ്മയും ആണ് ചിത്രത്തിന് ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടിവന്നത്.
ഇപ്പോഴിതാ ദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ലിയോയുടെ സംവിധായകന് ലോകേഷിനെ വിമര്‍ശിച്ചുവെന്നതാണ് സമൂഹമാധ്യമങ്ങളിൽ വാര്‍ത്തയാകുന്നത്. ആളുടെ പേരെടുത്ത് പറയാതെയാണ് ചന്ദ്രശേഖറിന്റെ വിമര്‍ശനം എങ്കിലും ലോകേഷിനെയാണ് മുതിര്‍ന്ന സംവിധായകന് ഉദ്ദേശിച്ചത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ചെന്നൈയിലെ ഒരു ഫിലിം ലോഞ്ചിംങിന്റെ ചടങ്ങിലാണ് എസ്എ ചന്ദ്രശേഖര്‍ ഇത്തരത്തിലൊരു കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴത്തെ കാലത്ത് ആരും തിരക്കഥയ്ക്ക് ഒരു ബഹുമാനം നല്‍കുന്നില്ലെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രം എടുക്കുന്നതെന്നും, ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാന്‍ പുതിയ സംവിധായകര്‍ തയ്യാറാകുന്നില്ലെന്നും എസ്എ ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
“അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്റെ സംവിധായകനെ ഞാന്‍ വിളിച്ചു. ഞാന്‍ സിനിമയെ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമാണ് എന്ന് പറഞ്ഞു. നിങ്ങളില്‍ നിന്നും ആളുകള്‍ ഫിലിം മേയ്ക്കിംഗ് പഠിക്കണം എന്നും ഞാന്‍ പറഞ്ഞു.
READ MORE: Animal| നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘അനിമലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം
അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാല്‍ ചിത്രത്തിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞു. അതില്‍ ചില ചടങ്ങുകള്‍ കാണിക്കുന്നുണ്ട്. അതില്‍ അച്ഛന് സമ്പത്തും ബിസിനസും വര്‍ദ്ധിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല.
ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല.ഇത് കേട്ടയുടെതെ തിരക്കുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല.
പിന്നീട് ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്” – എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.
അതേ സമയം ബലികൊടുക്കുന്ന രംഗങ്ങള്‍ അടുത്തിടെ വന്നത് ലിയോയില്‍ ആയതിനാല്‍ തീര്‍ച്ചയായും ലോകേഷിനെ തന്നെയാണ് എസ് എ ചന്ദ്രശേഖര്‍ ഉദ്ദേശിച്ചത് എന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ