വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിജയൻ -കമലാക്ഷി ദമ്ബതികളുടെ മകനാണ് 14കാരനായ ശരത്. 

ഇന്നലെ രാത്രി വിവാഹ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുമ്ബോള്‍ കോളനിയുടെ സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിദ്യാർഥിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. ഏറെനേരം കഴിഞ്ഞും കാണാത്തതിനാല്‍ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പിത്തോട്ടത്തില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്ന ശരത്തിനെ കണ്ടത്. ആദ്യം പുല്‍പ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ശരത്തിനെ മാറ്റി.