രാത്രി നല്ലതു പോലെ ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ പലർക്കും ക്ഷീണം അനുഭവപ്പെടും. ബെഡിൽ നിന്നെഴുന്നേൽക്കാൻ പോലും വയ്യാതെ , ക്ഷീണം തളർത്തും. പകുതിപ്പേരിലും രാവിലെ കുറച്ചു കൂടി കിടന്നാൽ നന്നായിരിക്കുമെന്ന തോന്നലാണ് ക്ഷെനത്തിനു കാരണം. കൃത്യമായ സ്ലീപ്പ് സൈക്കിൾ ഇല്ലാത്തവർക്കും ഇങ്ങനെ തോന്നാൻ സാധ്യതയുണ്ട്. എന്നാൽ മടിക്കപ്പുറം ഡിസാനിയ ആണെങ്കിൽ കൃത്യ സമയത്തു തന്നെ വേണ്ട മാർഗ നിർദ്ദേശങ്ങൾ എടുക്കേണ്ടതാണ്
എന്താണ് ഡിസാനിയ?
ദീർഘകാലമായിട്ട് തുടർന്ന് പോകുന്നൊരു രോഗാവസ്ഥയാണ് ഡിസാനിയ. നിരന്തരം രാവിലെ എഴുന്നേൽക്കാൻ ക്ഷീണം തോന്നുക, തലവേദന, കൈ കാലുകളിൽ വേദന തുടങ്ങിയ അവസ്ഥയെയാണ് ഡിസാനിയ കൊണ്ട് അർഥമാക്കുന്നത്. പ്രധാനമായിട്ടും ഇവ അനുഭവപ്പെടുന്നതിന്റെ കാരണം മറ്റൊരു രോഗം ഉണ്ടായതു കൊണ്ടാണ്. പനി വരുന്നത് പോലെ ഡിസാനിയ ഒരു രോഗ ലക്ഷണമാണ്
എന്തൊക്കെ കാരണങ്ങൾ മൂലം ഡിസാനിയ സംഭവിക്കാം?
ഹൃദയത്തിനുള്ള അസുഖങ്ങൾ
നിരവധി ഹൃദ്രോഗങ്ങൾ ക്ഷീണം ഉണ്ടാക്കുകയും നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. പുകവലി, അമിതഭാരം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഹൃദയം, ശ്വാസകോശം, തുടങ്ങിയവയിൽ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്
ക്രോണിക്ക് സിൻഡ്രം
ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന അത്യധികമായ ക്ഷീണം ക്രോണിക് ഫാറ്റിഗ് സിൻഡ്രോമിൻ്റെ (സിഎഫ്എസ്) ഭാഗമാണ്. ഇത് ശാരീരികമോ, മാനസികമോ ആയ പ്രശ്നം മൂലമാണ് ഉണ്ടാകുന്നത്
ഉറക്കം
കൃത്യമായ സ്ലീപ്പിങ് സൈക്കിൾ ഇല്ലാത്തവർക്ക് ഡിസാനിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതെങ്കിലും സമയത്തു ഉറങ്ങിയാൽ ഉറക്കം ശരിയാകില്ല. കൃത്യമായ സമയത്തും, പാറ്റേണിലും ഉറങ്ങേണ്ടതുണ്ട്
വിഷാദം
ഡിപ്രെഷന്റെ ലക്ഷണങ്ങൾ രാവിലത്തെ ക്ഷീണത്തിനു കാരണമാകും. രാവിലത്തെ ക്ഷീണത്തിനൊപ്പം വിശപ്പില്ലായ്മ, താത്പര്യക്കുറവ്, നീണ്ടു നിൽക്കുന്ന ദുഃഖം തുടങ്ങിയവ രണ്ടാഴ്ച തുടർച്ചയായിട്ടുണ്ടെങ്കിൽ അവ വിഷാദത്തിന്റെ ലക്ഷണമാണ്
തൈറോയ്ഡ്
തൈറോയ്ഡിന്റെ ലക്ഷണങ്ങൾ മൂലവും രാവിലെ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഹൈപ്പർ തൈറോയ്ഡ് ആകും പ്രധാനമായും രാവിലത്തെ ക്ഷീണത്തിനു കാരണം.
ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറിന്റെ നിർദ്ദേശം തേടേണ്ടതുണ്ട്
read also യൂറിനിൽ വരുന്ന നിറമാറ്റം: ശ്രദ്ധിക്കുക വൃക്ക അപകടത്തിലാണ്