തിരുവനന്തപുരം: ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വീണാ വിജയനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനില്ല. അത് കേരളത്തിലെ കാര്യമാണ്. സംസ്ഥാന പാർട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയാനില്ല.