തിരുവനന്തപുരം: ഒരേ വേദിയിൽ ഒന്നിച്ചിരുന്നിട്ടും ഡിജിപിക്ക് മുഖം കൊടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൈക്കാട് ഗസ്റ്റ് ഹൗസിൽ വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയുടെ സമാപന സമ്മേളന വേദിയിലാണ് ഗവർണറും ഡിജിപിയും പങ്കെടുത്തത്. ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു ഇരുന്നതെങ്കിലും ഡിജിപിക്ക് മുഖം നൽകാൻ ഗവർണർ ഒരുഘട്ടത്തിലും തയാറായില്ല. പരിപാടിക്ക് കൃത്യസമയത്ത് എത്തുന്ന ആളായിരുന്നു, കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതിനു കാരണം ചില അനിഷ്ട സംഭവങ്ങളാണെന്നും ഗവർണർ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു.