ബി പി ഇപ്പോൾ എല്ലാ പ്രായക്കാരിലും കാണപ്പെടാൻ തുടങ്ങി. പക്ഷെ മരുന്ന് കഴിച്ചിട്ടും ബി പി കുറയാത്ത ഒരുപാടു പേര് ഉണ്ടാകും അതിനു കാരണമെന്താണ്? എന്തെല്ലാം ശ്രദ്ധിക്കണം? പരിശോധിക്കാം.
ഉയർന്ന ബിപിക്ക് പലതരം മരുന്നുകൾ ലഭ്യമാണ്. എല്ലാവർക്കും ഒരേ മരുന്നല്ല വേണ്ടത്. ഏതാണു ശരിയായ മരുന്ന് എന്ന് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും. രോഗിയുടെ പ്രായം, അനുബന്ധ രോഗങ്ങൾ തുടങ്ങി പല ഘടകങ്ങളും നോക്കി വേണം മരുന്നു നിശ്ചയിക്കാൻ.
പലതരം മരുന്നുകൾ പല തരത്തിലാണ് ബിപി കുറയ്ക്കുന്നത്. ഉയർന്ന ബിപിയോടൊപ്പം പ്രമേഹം കൂടി ഉണ്ടെങ്കിൽ അങ്ങനെയുള്ള രോഗിക്ക് എല്ലാ മരുന്നും യോജിച്ചതല്ല.
രക്തസമ്മർദം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- സ്വയം ചികിൽസ പാടില്ല. ഒരാൾക്ക് ബിപി കുറയാൻ കൊടുത്ത മരുന്ന് മറ്റൊരാൾക്ക് യോജിച്ചതായിരിക്കില്ല.
- ചിലപ്പോൾ ഒന്നിൽ കൂടുതൽ മരുന്നുകൾ ഒരാൾക്കുതന്നെ വേണ്ടിവരും അത് മറ്റൊരു വിഭാഗത്തിൽ പെട്ട മരുന്നുമായിരിക്കാം.
- മരുന്നുകൾ പതിവായി ദിവസവും കഴിക്കണം. ചിലപ്പോൾ ജീവിതകാലം മുഴുവനും കഴിക്കേണ്ടി വരും. പനിക്കോ ചുമയ്ക്കോ കുറച്ചു നാൾ മരുന്നു കഴിച്ച് നിർത്തുന്നതുപോലെ ബിപിക്കുള്ള മരുന്ന് നിർത്താനാവില്ല. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. മരുന്നുകൾ നിർത്തിയാൽ ബിപി വളരെ കൂടാൻ സാധ്യതയുണ്ട്.
- മരുന്ന് രാവിലെയും വൈകിട്ടും കഴിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് കഴിക്കണം. രക്തസമ്മർദം 24 മണിക്കൂറും നിയന്ത്രിച്ചു നിർത്താൻ വേണ്ടിയാണത്. വൈകിട്ട് കഴിച്ചില്ലെങ്കിൽ രാത്രിയിൽ ബിപി നിയന്ത്രണ വിധേയമാകാതിരിക്കുകയും അങ്ങനെയുള്ളവർക്ക് അതിരാവിലെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാവാൻ സാധ്യത കൂടുകയും ചെയ്യുന്നു.
- ഉയർന്ന ബിപിക്ക് ഉപയോഗിക്കുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. പല മരുന്നുകൾക്ക് പല രീതിയിലാണ് അവ. വിട്ടുമാറാത്ത ചുമ, പുരുഷന്മാരിൽ ഉദ്ധാരണപ്രശ്നങ്ങൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങിയവ ഉദാഹരണം. മരുന്നുകൾ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ അറിയിക്കുക. അദ്ദേഹം മരുന്നിൽ മാറ്റം വരുത്തും.
ബി പി ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്
- കൃത്യസമയത്തു ഭക്ഷണം കഴിക്കുക
- ജീവിത ശൈലി ക്രമീകരിക്കുക
- ഉറങ്ങുന്നതിനു, ഉണരുന്നത്തിനും കൃത്യ സമയം പാലിക്കുക
- 7 -8 മണിക്കൂർ വരെ ഉറങ്ങുക
- അമിതമായി സ്ട്രെസ് എടുക്കാതെയിരിക്കുക
read also ശരീരത്തിൽ ചുവന്ന പാടുകളോ , കുമിളകളോ വരാറുണ്ടോ? എന്ത് കൊണ്ടാണിത് സംഭവിക്കുന്നത് ?