ഇടയ്ക്കിടെ ശരീരത്തിൽ നോക്കുമ്പോൾ ചുവന്ന പടുകൾ കാണപ്പെടും. പ്രധാനമായും ഇവ കൈകളിലാണ് കാണപ്പെടുന്നത്. ചുവന്ന പാടുകൾക്ക് പകരമായി ചിലപ്പോൾ ചെറിയ ചുവപ്പോ, വെളുപ്പോ ആയ കുമിളകൾ കാണപ്പെടും. ഇവയൊരിക്കലും നിസ്സാരമായി കാണരുത്
ചർമത്തിനടിയിലെ നേർത്ത രക്തക്കുഴലുകളായ കാപ്പിലറികൾ പൊട്ടുമ്പോഴാണ് ശരീരത്തിൽ ഇത്തരം പാടുകളുണ്ടാകുന്നത്
കരള്‍ രോഗം, വൃക്ക രോഗം, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ്, രക്തസ്രാവം, വിറ്റമിന്‍ അഭാവം തുടങ്ങിയ മൂലം ശരീരത്തില്‍ ഇത്തരം പാടുകള്‍ കാണാം. ചർമത്തിനോ പേശികൾക്കോ ഉണ്ടാകുന്ന പരുക്കോ ഇതിനു കാരണമാകാം
ആദ്യം ചുവപ്പ് നിറത്തിൽ കാണുന്ന പാടുകൾ പിന്നീട് തവിട്ടായി മാറും. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ മാത്രമേ ഈ പരുക്ക് ഭേദമാവുകയുള്ളൂ
ഈ രക്തക്കലയിൽനിന്ന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. രക്തക്കല വലുതായി വരുകയോ രണ്ടാഴ്ചയ്ക്കുള്ളിൽ മാറുകയോ ചെയ്യുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധനെ സമീപിക്കുന്നതാണ് ഉത്തമം
ഇവ ചിലപ്പോൾ വിറ്റാമിനുകളുടെ കുറവുള്ളത് കൊണ്ടും വരാനാ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിർദ്ദേശിക്കപ്പെടുന്ന ഭക്ഷണം കഴിച്ചാൽ മതിയാകും. ഇവ ചതിവിന്റേതാണെങ്കിൽ ഐസ് കട്ടകളോ രക്തം കട്ടപിട്ടിക്കുന്നതിനെതിരായുള്ള തൈലങ്ങളോ ഉപയോഗിച്ച് പരിഹാരം തേടാം
ചിലപ്പോള്‍ അത് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം ആകാം. ഒരു അപൂര്‍വ ത്വക്ക് രോഗമാണ് സ്റ്റീവൻസ് ജോൺസൻ സിൻഡ്രോം. ഇത് തൊലിയേയും കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, അന്നനാളം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിൽ കാണുന്ന നനവുള്ളതും മൃദുവായതുമായ ആവരണത്തെയും ബാധിക്കാം. അതിനാൽ ഇവ ശരീരത്തിൽ കണ്ടാൽ ഉറപ്പായും ഡോക്ട്ടറെ കാണുക
READ ALSO ഇടയ്ക്കിടെ കൈകളിൽ തരിപ്പും വേദനയുമുണ്ടോ ?