രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദന എടുക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. എന്താണ് ഇതിനു കാരണം ? പലരുടെയും ഉറക്കത്തിന്റെ സ്ഥാനം ശരിയല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തെരഞ്ഞെടുത്ത തലയിണ, ഉറക്കത്തിന്റെ രീതി എന്നിവ എങ്ങനെയൊക്കെ ആകണം എന്ന് നോക്കാം
സ്ലീപ്പിങ് പൊസിഷന്‍ അനുസരിച്ചുള്ള തലയിണ വേണം വാങ്ങാന്‍. നല്ല തലയിണയാണെങ്കില്‍ കഴുത്തു വേദന വളരെ പെട്ടന്ന് മാറും
നിങ്ങൾ ഏത് തരം ഉറക്കക്കാരാണ് ?
സൈഡ് സ്ലീപ്പേഴ്സ്– കട്ടികൂടിയ കുഴിഞ്ഞുപോകാത്ത തലയിണവേണം വശങ്ങളിലേക്ക് തിരിഞ്ഞ് ഉറങ്ങുന്നവര്‍ തിരഞ്ഞെടുക്കാന്‍. കാരണം ചെവിയും തോളുകളും തമ്മില്ഡ ഒരേ നിരയില്‍ നില്ക്കുന്നതുപോലെ താങ്ങ് വേണം ഇത്തരക്കാര്‍ക്ക്.
സ്റ്റൊമക്ക് സ്ലീപ്പേഴ്സ്- കമഴ്ന്ന് കിടന്ന് കുട്ടികളെ പോലെ ഉറങ്ങുന്ന സ്വഭാവമാണോ, സോഫ്റ്റായ കട്ടികുറഞ്ഞ തലയിണ വാങ്ങാം. ആവശ്യമെങ്കില്‍ തോളിന് താഴെ ഒരു പില്ലോ കൂടി വയ്ക്കാം. നട്ടെല്ലിനും കഴുത്തിനും ഒരേപോലെ താങ്ങുകിട്ടാനാണ് ഇത്.
ബാക്ക് സ്ലീപ്പേഴ്സ്: നേരെ വടിപോലെ ഉറങ്ങുന്ന സ്വഭാവക്കാരാണെങ്കില്‍ മീഡിയം കനമുള്ള തലയിണ മതി.
തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങുന്നവര്‍ക്ക് പ്ലഷ് പില്ലോ വേണം. തിരിയുന്നതിനനുസരിച്ച തലയിണ അഡ്ജസ്റ്റായിക്കോളും.
തലയിണകള്‍ പലതരമുണ്ട്. ഉള്ളിലെ ഫില്ലിങിനനുസരിച്ച് വിലയും കാലാവധിയും ഉപയോഗത്തിലും വ്യത്യാസമുണ്ട്.
ഡൗണ്‍ പില്ലോസ്: ഏറ്റവും പതുപതുപ്പുള്ളതും വിലകുറഞ്ഞതുമായ തലയിണകളാണ് ഇവ. പഞ്ഞി, തൂവല്‍ പോലുള്ള അധികകാലം നിലനില്‍ക്കാത്ത സാധനങ്ങളാവും ഇതില്‍ നിറച്ചിട്ടുണ്ടാവുക.
ഡൗണ്‍ ഓള്‍ട്ടര്‍നേറ്റീവ്സ്: സോഫ്റ്റാണ് എങ്കിലും സിന്തെറ്റിക് ഫില്ലിങ് ആയിരിക്കും. അലര്‍ജി പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്ക് യോജിച്ചതാണ്
മെമ്മറി ഫോം പില്ലോസ്: ഇവ രണ്ട് തരമുണ്ട്. സോളിദ ഫില്ലും, ഷ്രെഡഡും. സോളിഡ് പില്ലോ കൂടുതല്‍ സപ്പോര്‍ട്ട് തരുന്നവയാണ്. തല തലയിണയിലേക്ക് കുഴിഞ്ഞ് പോകുന്നത് ഒഴിവാക്കും. ഷ്രെഡഡും സപ്പോര്‍ട്ട് തരുമെങ്കിലും ഉള്ളില്‍ നിറച്ചിരിക്കുന്ന ഫില്ലിങ് തല നീക്കുന്നതനുസരിച്ച് നീങ്ങിപ്പോകാന്‍ ഇടയുണ്ട്.
ലാറ്റെക്സ് പില്ലോ: അധികം കുഴിഞ്ഞുപോകാത്ത ഫില്ലിങാണ് ഇതിലുണ്ടാവുക. കിടപ്പിലായ ആളുകള്‍ക്കും, തലയ്ക്ക് കൂടുതല്‍ താങ്ങുവേണ്ട പ്രായമായവരെപ്പോലെ ഉള്ളവര്‍ക്കും ഇത്തരം തലയിണകള്‍ നല്‍കാം
Read also ദാഹിച്ചാലുടൻ വാങ്ങി കുടിക്കുന്നതെന്താണ് ? ശ്രദ്ധ വേണം ഹൃദയത്തിന്റെ കാര്യത്തിൽ