ആരോഗ്യത്തെയും, ജീവനിതത്തെയും സാരമായി ബാധിക്കാൻ കഴിവുള്ള രോഗമാണ് ബി പി. ബി പി പിടിപെട്ടു കഴിഞ്ഞാൽ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
ബി പി കൂടിയാൽ ഭക്ഷണം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യപരമായ ജീവിത ശൈലി പിന്തുടരുക
എന്നാൽ ബി പി കുറഞ്ഞാലെന്തു ചെയ്യുമെന്ന് പലർക്കും ധാരണയില്ല. ബി പി കൂടുമ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ ബി പി കുറയുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്
എപ്പോഴാണ് ബിപി കുറയുന്നത്? എങ്ങനെയാണ് ബിപി കുറഞ്ഞുവെന്ന് മനസിലാവുക?
ബിപി 90/60 mmHgയിലും കുറവാകുമ്പോള്‍ ബിപി കുറഞ്ഞു എന്ന് മനസിലാക്കാം. എന്നാലത് മനസിലാക്കാൻ എപ്പോഴും സാധിക്കണമെന്നില്ല. എന്തെങ്കിലും ലക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടാലേ നമുക്ക് ബിപി പ്രശ്നമാണെന്ന് മനസിലാവൂ. അത് സ്ഥിരീകരിക്കാനാകട്ടെ, ആശുപത്രിയില്‍ പോയേ തീരൂ.
തലകറക്കം, കാഴ്ച മങ്ങല്‍, ബോധക്ഷയം, ഓക്കാനം-ഛര്‍ദ്ദി, ഉറക്കംതൂങ്ങല്‍, കാര്യങ്ങള്‍ വ്യക്തമാകാത്ത പോലെ ‘കൺഫ്യൂഷൻ’ പിടിപെടല്‍- എല്ലാമാണ് ബിപി താഴുന്നതിന്റെ ലക്ഷണങ്ങള്‍.
Read also കഴിച്ചിട്ട് കുളിക്കരുത്: കാരണമെന്താണ്? പിന്നിലെ സയൻസ് അറിയാം
ബിപി ഇടയ്ക്ക് ചെക്ക് ചെയ്യുമ്പോഴാണ് കുറഞ്ഞതായി കണ്ടെത്തിയത് എങ്കിലും ഡോക്ടറോട് അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച്, വേണ്ടതുപോലെ ചെയ്യല്‍ നിര്‍ബന്ധമാണ്.
വിഷാദത്തിന് കഴിക്കുന്ന മരുന്നടക്കം ചില മരുന്നുകള്‍, ദീര്‍ഘസമയം റെസ്റ്റ് ചെയ്യുന്നത്, അലര്‍ജി, ഹൃദ്രോഗങ്ങള്‍ (ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ അടക്കം), പാര്‍ക്കിൻസണ്‍സ് രോഗം, എൻഡോക്രൈൻ രോഗങ്ങള്‍, നിര്‍ജലീകരണം, രക്തനഷ്ടം, അണുബാധകള്‍, പോഷകക്കുറവ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബിപി താഴുന്നതിലേക്ക് ഏറെയും നയിക്കുന്നത്. കാരണത്തിന് അനുസരിച്ച് ബിപി താഴുന്നതിന്റെ തീവ്രതയും കാണാം.
എന്തായാലും ബിപി കുറഞ്ഞാലും അത് പ്രശ്നം തന്നെയാണെന്ന് മനസിലാക്കണം. ഹൃദയത്തിന് തന്നെയാണ് ഏറെയും ‘പണി’. ബിപി താഴുന്നത് ഒരുപക്ഷേ ഹൃദയം അപകടത്തിലാണെന്നതിന്റെ സൂചനയാകാം. അതല്ലെങ്കില്‍ ബിപി താഴുന്നത് ഹൃദയത്തെ ബാധിക്കാം. ഏതായാലും ഹൃദയത്തിന് റിസ്കുണ്ട്.
ഹൃദയാഘാതം, ഹാര്‍ട്ട് ഫെയിലിയര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് എത്താം. സ്ട്രോക്ക്, വീഴ്ച, കരളിന് കേടുപാട്, വൃക്കയ്ക്ക് കേടുപാട്, ഡിമെൻഷ്യ എന്നിങ്ങനെ പല പ്രത്യാഘാതങ്ങളും ബിപി കുറവ് നമ്മളിലുണ്ടാക്കാം.
read also Bacak pain സ്ട്രെസ് മൂലം നടുവേദന ഉണ്ടാകുമോ ? നിങ്ങളുടെ നടുവേദനയുടെ കാരണമെന്താണ്?