വയസ്സിനനുസരിച് ഉറങ്ങാം
നിങ്ങൾ എത്ര സമയം വരെ ഉറങ്ങണം ?0-3 മാസംനവജാതശിശുക്കള്, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ദീര്‍ഘസമയം ഉറങ്ങാറുണ്ട്. ഇവര്‍ 14-17 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പതിവായി ഉറക്കം കുറവായാല്‍ കുഞ്ഞുങ്ങളെ ഇത് ബാധിക്കാം.
4-11 മാസംനാല് മാസം മുതല്‍ 11 മാസം വരെ, അതായത് ഒരു വയസ് തികയുന്നതിന് തൊട്ടുമുമ്പ് വരെയാണെങ്കില്‍ കുട്ടികള്‍ക്ക് 12-15 മണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. ഇതിലും കുറവുണ്ടാകാൻ പാടില്ല.
1-2 വയസ്ഒരു വയസ് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ ദിവസത്തില്‍ 11-14 മണിക്കൂര്‍ ഉറക്കം വേണം. ഇവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്- പ്രത്യേകിച്ച് തലച്ചോറിന് ഇത്രയും വിശ്രമം ആവശ്യമാണ്.
3-5 വയസ്സ്കൂളില് ചേര്‍ക്കുന്നതിന് മുമ്പുള്ള സമയമാണിത്. ഈ സമയത്ത് 10-13 മണിക്കൂര്‍ ഉറക്കമൊക്കെയാണ് കുട്ടികള്‍ക്ക് വേണ്ടത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചും മനസിലാക്കിയുമൊക്കെ വരികയാണ്. അപ്പോഴും മതിയായ വിശ്രമം നിര്‍ബന്ധമാണ്.
6-12 വയസ്ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 9-12 മണിക്കൂര്‍ നേരത്തെ ഉറക്കമാണ് ആവശ്യമായി വരുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണിത്. അതിനാല്‍ തന്നെ അവര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പിക്കണം
13-18 വയസ്13-18 വരെയുള്ള പ്രായം എന്നാല്‍ അത് കൗമാരകാലമാണ് . ഈ സമയത്ത് 8-10 മണിക്കൂര്‍ ഉറക്കമാണ് കുട്ടികള്‍ക്ക് ആവശ്യമായി വരുന്നത്. കാര്യമായ മാറ്റങ്ങളിലൂടെ ശരീരവും മനസും കടന്നുപോകുന്ന സാഹചര്യമായതിനാല്‍ തന്നെ മതിയായ വിശ്രമം കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ കിട്ടിയേ തീരൂ.
18-60 വയസ്…മുതിര്‍ന്നവര്‍ എന്ന് പറയുമ്പോള്‍ 18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം തന്നെ നമ്മള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ 7-9 മണിക്കൂര്‍ ഉറക്കമാണ് വേണ്ടിവരുന്നത്. ഈ ഘട്ടത്തിലെ ഉറക്കമില്ലായ്മ ശാരീരിക-മാനസികാരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നു.