കയ്യിൽ കിട്ടുന്നതെന്തേലുമൊക്കെ കഴിച്ചു വയറു നിറയ്ക്കുന്നവരാണ് പലരും എന്നാൽ എല്ലാ ഭക്ഷണവും അങ്ങനെ കഴിക്കാൻ സാധിക്കില്ല. വിവിധ നേരങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഉണ്ട്. ഉച്ചക്ക് പൂർണ്ണമായും ഒഴിവാക്കേണ്ട ഏതൊക്കെയാണെന്ന് നോക്കാം
1. കഴിഞ്ഞ ദിവസത്തെ എരിവ് കൂടിയ ഭക്ഷണം
എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പഴകി കഴിഞ്ഞാല്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണം. ദിവസങ്ങള്‍ പഴകിയ എരിവുള്ള ഭക്ഷണം വീണ്ടും വീണ്ടുമെടുത്ത് ചൂടാക്കി കഴിക്കുന്നത് വയറിന് പണി തരും.
2. വറുത്ത ഭക്ഷണങ്ങള്‍
ഉച്ചനേരത്ത് പൊതുവേ കാലറി അധികമുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഉച്ചയ്ക്ക് ഒഴിവാക്കേണ്ടതാണ്.
3. സാലഡും സൂപ്പും
സാലഡ്, സൂപ്പ് പോലുള്ള കാലറി കുറഞ്ഞ ഭക്ഷണങ്ങളും ഉച്ചനേരത്ത് അത്ര പ്രയോജനപ്രദമല്ല. രാത്രി വരെ വിശക്കാതിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉചിതം.
4. പഴങ്ങള്‍
ഉച്ചഭക്ഷണത്തിന് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.
5. സാന്‍ഡ് വിച്ചും പിസ്സയും പാസ്തയും
സാന്‍ഡ് വിച്ചും പിസ്സയും പാസ്തയുമെല്ലാം വയര്‍ നിറയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ. എന്നാല്‍ ഉച്ചനേരത്ത് ഇവയൊന്നും അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന വിഭവങ്ങളല്ല.
6. സ്മൂത്തി, ജ്യൂസ്, ഷേക്ക്
സ്മൂത്തി, ജ്യൂസ്, ഷേക്ക് എന്നിവയൊക്കെ കുടിച്ച് വയര്‍ നിറച്ചാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കേണ്ടതില്ലല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനേരത്തേക്ക് ആവശ്യമുള്ള ഊര്‍ജം ശരീരത്തിന് നല്‍കില്ല എന്നതിനാല്‍ ഉച്ചഭക്ഷണത്തിന് പകരമാവില്ല.
raed also sleep after food ഭക്ഷണ ശേഷം ഉറങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക