സൗദി അറേബ്യയിൽ മദ്യശാല ആരംഭിക്കുവാൻ തയാറെടുപ്പുകൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. റിയാദിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. മദ്യശാല ഉപയോഗിക്കുവാൻ സാധിക്കുന്നത് മുസ്ലിം അല്ലാത്ത ഉദ്യോഗസ്ഥർക്ക് മാത്രമാണ്.
ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രെജിസ്റ്റർ ചെയ്തിരിക്കുകയും, വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തിരിക്കണം. മാസപ്പടിയുള്ള മദ്യ ക്വാട്ടയും ഇത് വഴി നിച്ഛയിച്ചിരിക്കും.
മദ്യം വിലക്ക് കല്പിച്ചരിക്കുന്ന രാജ്യത്തിൽ നിന്നും ഇത്തരത്തിലുള്ള നീക്കം പുതിയ ചുവടു വയ്പ്പുകളുടെ തുടക്കത്തിന് വേണ്ടിയാണ്. സൗദി വിനോദസഞ്ചാരവും ബിസിനസ്സും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് വിപ്ലവാത്മകമായ തീരുമാനം മുന്നോട്ടു വച്ചത് . വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് മദ്യശാല എന്ന തീരുമാനം നടക്കാൻ പോകുന്നത്. എണ്ണയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് വിഷൻ 2030 ന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ മദ്യശാല സ്ഥിതിചെയ്യുന്നത്, വരുന്ന ആഴ്ചകളിൽ സ്റ്റോർ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം അല്ലാത്ത പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല.
ദശലക്ഷക്കണക്കിന് പ്രവാസികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.
മദ്യസംബന്ധമായ നിയമങ്ങൾ മാറ്റമൊന്നുമില്ലാതെ തുടരുന്നു. ചാട്ടവാറടി, നാടുകടത്തൽ, പിഴ, തടവ് തുടങ്ങിയവയാണ് മദ്യപാനത്തിന് നിലവിലുള്ള ശിക്ഷ. പുതുക്കിയ നിയമത്തിന്റെ ഭാഗമായി, ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിപ്ലോമാറ്റിക് മെയിൽ വഴിയോ ബ്ലാക്ക് മാർക്കിലൂടെയോ മാത്രമേ മദ്യം ലഭ്യമാകുകയുള്ളു. മദ്യം ഇറക്കുമതി ചെയ്യുന്നതിന് പരിമിതികൾ ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട് പറയുന്നുണ്ട്.
അനധികൃതമായ മദ്യ വ്യാപാരം തടയുവാണ് വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സെന്റർ ഓഫ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അഭിപ്രായപ്പെട്ടു.
read also യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ നിക്കി ഹേലിയും
അടുത്തിടെയായി സൗദി അറേബ്യ പല നിയമങ്ങളിലും മാറ്റം വരുത്തി പുരോഗമനപരമായ നിലപാട് എടുത്തിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് വേണ്ടി രാജ്യത്തെ അനുവദിച്ചു, സ്ത്രീകൾക്ക് ലൈസൻസ് എടുക്കാനുള്ള അനുമതി നൽകി തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്.
വിഷൻ 2030-ൽ പ്രാദേശിക വ്യവസായങ്ങളും ലോജിസ്റ്റിക് ഹബുകളും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. ഇതിലൂടെ സൗദി പൗരന്മാർക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ലഭിക്കാൻ പോകുന്നത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ