തണുപ്പുകാലത്ത് പല രോഗങ്ങളും നമ്മേ തേടി എത്താറുണ്ട്. പനി, ജലദോഷം, ചുമ, അലർജി പ്രശ്നങ്ങൾ എന്നിവയാണ് കൂടുതലായി കണ്ട് വരുന്നത്. മറ്റൊന്ന്, തണുപ്പുകാലത്ത് കൂടുതൽ പേരെയും ബാധിക്കുന്ന പ്രശ്നമാണ് സന്ധിവേദന. വ്യായാമമില്ലായ്മ, അമിതവണ്ണം, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ സന്ധിവേദനയിലേക്ക് നയിക്കുന്നു. മുമ്പ് പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോഗമായിരുന്നു സന്ധിവേദന എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഈ പ്രശ്നം കണ്ട് വരുന്നു.
തണുത്ത താപനില പേശികൾ മുറുകുന്നതിന് കാരണമാകുമെന്നും ഇത് സന്ധികളിൽ ചലനശേഷി കുറയ്ക്കാൻ ഇടയാക്കുമെന്നും ചില പഠനങ്ങൾ പറയുന്നു. തണുപ്പുകാലത്ത് സന്ധി വേദന ഉണ്ടാകുന്നതിന് പിന്നിൽ ശരീരഭാരം, കുറഞ്ഞ സൂര്യപ്രകാശം, വൈറൽ അണുബാധകൾ, വായു മലിനീകരണം എന്നിവയെല്ലാം പ്രധാന പങ്കാണ് വഹിക്കുന്നത്
തണുപ്പുകാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. അത് കാൽമുട്ട് വേദന മൂന്നിരട്ടിയാക്കുന്നു.
തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവായിരിക്കും. ഇത് തണുത്ത കാലാവസ്ഥയിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് സന്ധി വേദനയ്ക്കും കാരണമാകുന്നു.
തണുപ്പുകാലത്ത് വൈറൽ അണുബാധകളും സാധാരണമാണ്. രോഗികളിൽ നിന്ന് വളരെ പെട്ടെന്നാകും അണുബാധ പലരിലും പിടിക്കപ്പെടുന്നത് തണുപ്പുകാലത്ത് അന്തരീക്ഷ മലിനീകരണം സന്ധി വേദന വർദ്ധിപ്പിക്കും. വായു മലിനീകരണം ‘ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്’ (RA) രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.