രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ പലർക്കും ഒരു ചായ നിര്ബന്ധമാണ്. അത് പോലെ തന്നെ വൈകിട്ട് വെറുതെ പുറത്തു പോയി ചായ കുടിക്കുന്നതൊരു ശീലമാണ്. ഇന്ത്യക്കാർക്ക് അവരുടെ ജീവിതത്തതിന്റെ ഭാഗമാണ് ചായ
ഇന്ത്യൻ ജനതയിൽ 64 ശതമാനം പേരും ദിവസവും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും 30 ശതമാനത്തിലധികം പേർ വൈകിട്ടും ചായ കുടി ശീലമായിട്ടുള്ളവരാണ്
വൈകിട്ട് ചായ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? ഈ ശീലം ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നുണ്ടോ?. വൈകിട്ട് ചായ കുടിക്കുന്നത് ഒഴിവാക്കണോ? വിശദമായി പരിശോധിക്കാം.
വൈകിട്ട് ചായ കുടിക്കുന്നത് ആരോഗ്യകരമാണോ?
മെഡിക്കൽ സയൻസ് അനുസരിച്ച് ഉറങ്ങുന്നതിന് 10 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല ഉറക്കം ലഭിക്കാനും കോർട്ടിസോൾ (വീക്കം കുറയ്ക്കാനും), ആരോഗ്യകരമായ ദഹനത്തിനും ഇത് സഹായിക്കും.
ആർക്കൊക്കെ വൈകുന്നേരം ചായ കുടിക്കാം?
- രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ
- അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലാത്തവർ
- ആരോഗ്യകരമായ ദഹനം ഉള്ളവർ
- ചായയ്ക്ക് അടിമപ്പെടാത്തവർ (വൈകിട്ട് ചായ കുടിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നുള്ളവർ)
- ഉറക്ക പ്രശ്നങ്ങൾ ഇല്ലാത്തവർ
- ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവർ
read also ദാഹിച്ചാലുടൻ വാങ്ങി കുടിക്കുന്നതെന്താണ് ? ശ്രദ്ധ വേണം ഹൃദയത്തിന്റെ കാര്യത്തിൽ
ആരൊക്കെയാണ് വൈകുന്നേരത്തെ ചായ ഒഴിവാക്കേണ്ടത്?
- ഉറക്കത്തിന് തടസം നേരിടുന്നവർ അല്ലെങ്കിൽ ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ
- ഉത്കണ്ഠയും പിരിമുറുക്കവും നിറഞ്ഞ ജീവിതം നയിക്കുന്നവർ
- അമിത വാത പ്രശ്നങ്ങൾ ഉള്ളവർ (വരണ്ട ചർമ്മവും മുടിയും)
- വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ
- ക്രമരഹിതമായ വിശപ്പുള്ള ആളുകൾ
- ഹോർമോൺ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ
- മലബന്ധം/അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രബിൾ ഉള്ളവർ.
- ഉപാപചയ, സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ളവർ.
- തൂക്കം കുറവുള്ളവർ.
- ആരോഗ്യമുള്ള ചർമ്മം, മുടി, കുടൽ എന്നിവ ആഗ്രഹിക്കുന്നവർ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ