വൃക്കകൾ ശരീരത്തിൽ വഹിക്കുന്ന പങ്ക് നിസാരമല്ല, വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതികൾ എല്ലാം തന്നെ പലപ്പോഴും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയാൻ ഇടയാക്കുന്നുണ്ട്.
പ്രവർത്തനക്ഷമത കുറഞ്ഞ വൃക്കകളെങ്കിൽ ഇത് പലപ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് വൃക്ക തകരാറ് എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു.
എന്നാൽ രോഗത്തെ മനസ്സിലാക്കുന്നതിനും രോഗത്തെക്കുറിച്ച് അറിയുന്നതിനും പലപ്പോഴും കഴിയാതെ വരുന്നുണ്ട്. കാരണം വൃക്ക തകരാറ് ഉള്ളവരിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാതെ വരുന്നതാണ് കൂടുതൽ രോഗം അപകടകാവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാൽ എന്താണ് വൃക്ക തകരാറുകൾ, എന്തൊക്കെയാണ് ലക്ഷണങ്ങൾ നമുക്ക് പരിശോധിക്കാം. ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.
ലക്ഷണങ്ങൾ
ശരീരം ദ്രാവകം നിലനിർത്തുന്നത് കാരണം പാദങ്ങളുടെയും കാലുകളുടെയും വീക്കം വർദ്ധിക്കുന്നു. ഇത് പാദങ്ങളിലും മുഖത്തും എല്ലാം നീർവീക്കത്തിന് കാരണമാകുന്നുണ്ട്.
ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവുക, പേശിവലിവ്, വിരലുകളിലോ കാൽവിരലുകളിലോ മരവിപ്പ്, വിശപ്പില്ലായ്മ, വായിൽ ലോഹ രുചി തോന്നുന്നത് എല്ലാം വൃക്കരോഗം പ്രവർത്തന ക്ഷമമല്ല എന്നതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അപകടാവസ്ഥയിലേക്ക് പോവാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
read also ദാഹിച്ചാലുടൻ വാങ്ങി കുടിക്കുന്നതെന്താണ് ? ശ്രദ്ധ വേണം ഹൃദയത്തിന്റെ കാര്യത്തിൽ
രോഗനിർണയം
മുകളിൽ പറഞ്ഞ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നല്ലൊരു ഡോക്ടറെ കാണണം. വൃക്കരോഗം കണ്ടെത്തുന്നതിന്, ഡോക്ടർ നിങ്ങളോട് രക്തപരിശോധനയോ മൂത്രപരിശോധനയോ നടത്തുന്നതിന് പറയേണ്ടതാണ്. ഒരു രക്തപരിശോധന നടത്തുന്നതിലൂടെ അതിൽ ക്രിയേറ്റിനിന്റെ അളവ് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്.
രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അമിതമാണെങ്കിൽ വൃക്കകൾ പ്രവർത്തന രഹിതമാക്കുന്നുണ്ട്. ഇത് കൂടാതെ വൃക്കകൾ തകരാറിലായാൽ മൂത്രത്തിലൂടെ കടന്നുപോകുന്ന പ്രോട്ടീനായ ആൽബുമിൻ പരിശോധനയും നടത്തേണ്ടതാണ്.
ചികിത്സ
വൃക്ക തകരാറിനുള്ള ചികിത്സ പലപ്പോഴും അൽപം കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഡയാലിസിസ്. വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനം നിർവഹിക്കുന്നതിന് ഡയാലിസിസ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഡയാലിസിസ് ചെയ്യുന്നത് വൃക്കസംബന്ധമായ പ്രശ്നങ്ങളെ ഭേദമാക്കുന്നില്ല. എന്നാൽ അത് ഒരു വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ