വാഹന അറ്റകുറ്റപ്പണി, ചികിത്സ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾ സാമ്പത്തിക ആസൂത്രണത്തെ പൂർണ്ണമായും അവതാളത്തിലാക്കും. അത്തരത്തിൽ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ സാമ്പത്തിക അത്യാവശ്യങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. വ്യക്തിഗത വായ്പകൾ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നൽകുന്നുണ്ട്. വ്യക്തിഗത വായ്പകൾ സാധാരണയായി സുരക്ഷിതമല്ലാത്തവയാണ്. എന്നാൽ സുരക്ഷിതമായ വ്യക്തിഗത വായ്പയുടെ ഓപ്ഷൻ നൽകുന്ന ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നു. ഉദാഹരണത്തിന്, കരൂർ വൈശ്യ ബാങ്ക് സുരക്ഷിത വായ്പകൾക്ക് പ്രതിവർഷം 11 ശതമാനവും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പയ്ക്ക് 13 മുതൽ 14 ശതമാനവും ഈടാക്കുന്നു.
അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, ബാങ്കുമായുള്ള ബന്ധം, തൊഴിലുടമയുടെ വിഭാഗം എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്. വ്യക്തിഗത വായ്പകൾ എടുക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വലിയ വർധനയാണുള്ളത്. പലവിധ ആവശ്യങ്ങൾക്ക് ഉപകരിക്കും എന്നതാണ് ഇവയുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ ശ്രദ്ധയോടെ തിരിച്ചടവുകൾ നടത്തിയില്ലെങ്കിൽ വായ്പയെടുത്തയാൾ കടക്കെണിയിൽ കുരുങ്ങാനും സാധ്യതയുണ്ട്. അടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയാനും, സാമ്പത്തിക ലക്ഷ്യങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ട്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ വലിയ രണ്ടാമത്തെ സ്വകാര്യ വായ്പ ദാതാവാണ് ഐസിഐസിഐ ബാങ്ക്. വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.65 ശതമാനം മുതൽ 16 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പ്രോസസ്സിംഗ് ചാർജുകൾ 2.50 ശതമാനവും ബാധകമായ നികുതികളും നൽകണം.
എച്ച്ഡിഎഫ്സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 10.5 മുതൽ 24 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 4,999 രൂപയാണ് പ്രോസസ്സിംഗ് ചാർജുകൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കോർപ്പറേറ്റ് അപേക്ഷകർക്ക് 12.30 മുതൽ 14.30 ശതമാനം വരെ പലിശ ഈടാക്കുന്നു. സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് പ്രതിവർഷം 11.30 മുതൽ 13.80 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കും. പ്രതിരോധ വകുപ്പിലെ ജീവനക്കാർക്ക് പ്രതിവർഷം 11.15 മുതൽ 12.65 ശതമാനം വരെയാണ് പലിശ നിരക്ക്.
read more:സ്വർണ നിക്ഷേപത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം ?
ബാങ്ക് ഓഫ് ബറോഡ
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം 15.15 മുതൽ 18.75 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം 12.40 മുതൽ 16.75 ശതമാനം വരെ പലിശ നിരക്കിൽ വായ്പ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് പ്രതിവർഷം 13.75 മുതൽ 17.25 ശതമാനം വരെ വ്യത്യാസപ്പെടുന്ന പലിശ നിരക്ക് പിഎൻബി ഈടാക്കുന്നു. അതേ സമയം, സർക്കാർ ജീവനക്കാർക്ക് 12.75 ശതമാനം മുതൽ 15.25 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നേടാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്
വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.99 ശതമാനം പലിശ നൽകണം. ലോൺ പ്രോസസ്സിംഗ് ചാർജുകൾ ലോൺ തുകയുടെ 3 ശതമാനം വരെയാണ്.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.65 ശതമാനം മുതൽ 22 ശതമാനം വരെ പലിശ ഈടാക്കുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
30,000 മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 10.49 ശതമാനം മുതലുള്ള പലിശ നിരക്കാണ് ബാങ്ക് ഇടാക്കുന്നത്. പ്രോസസ്സിംഗ് ചാർജുകൾ 3 ശതമാനം വരെയാണ്.
കരൂർ വൈശ്യ ബാങ്ക്
സുരക്ഷിത വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 11 ശതമാനവും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകൾക്ക് 13 ശതമാനവുമാണ്. ഈ നിരക്കുകൾ 2023 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്നു.
യെസ് ബാങ്ക്
യെസ് ബാങ്ക് പ്രതിവർഷം 10.49 ശതമാനത്തിൽ തുടങ്ങുന്ന പലിശ നിരക്ക് ഈടാക്കുന്നു. കാലാവധി 72 മാസം വരെയാണ്. കടം വാങ്ങുന്നയാൾക്ക് ഭാഗിക തിരിച്ചടവും നടത്താം. 50 ലക്ഷം രൂപ വരെ വായ്പ നൽകും.
പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് വ്യക്തിഗത വായ്പകളുടെ മെച്ചം. മെച്ചപ്പെട്ട രീതിയിൽ സമയമെടുത്ത് തിരിച്ചടവിനുള്ള സൗകര്യവും പല ബാങ്കുകളും നൽകിയിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
read more:ശരിയായ നിക്ഷേപം, സമ്പാദ്യം.. ഭാവി സുരക്ഷിതം