മുംബൈ: സിഗ്നല്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി മൂന്നു റെയില്‍വേ ജിവനക്കാര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ വസായ് റോഡ്-നയിഗാവോണ് സ്റ്റേഷനുകള്‍ക്കിടക്കാണ് സംഭവം.ഇന്നലെ രാത്രി 8.55 ഓടെയാണ് ദാരുണ അപകടമുണ്ടായത്.
സിഗ്നലിങ് പോയിന്റില്‍ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കെ, ജീവനക്കാരുടെ മേല്‍ ലോക്കല്‍ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ചീഫ് സിഗ്നലിങ് ഇന്‍സ്പെക്ടര്‍ വാസു മിത്ര, ഇലക്ട്രിക്കല്‍ സിഗ്നലിങ് മെയിന്റെയ്നര്‍ സോമനാഥ് ഉത്തം, സഹായി സച്ചിന് വാഖഡെ എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 55,000 രാപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മറ്റു സഹായങ്ങള്‍ 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു