ജയ്പൂർ: അധ്യാപകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പതിനേഴുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കില്‍ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പ്രഹ്ലാദനായുള്ള തെരച്ചില്‍ പൊലീസ് ഊർജിതമാക്കി.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബം വിവാഹത്തിന് പോയ സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു. തെളിവ് നസിപ്പിക്കാൻ കുട്ടിയുടെ മൃതദേഹം ഇയാള്‍ വീടിന്റെ വാട്ടർ ടാങ്കില്‍ തള്ളി. പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചെത്തിയതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഇയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു