വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും വെടിവെപ്പ്. ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്പില്‍ ഏഴു പേർജോലിയറ്റിലെ വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംഭവം. 23കാരനായ റോമിയോ നാൻസ് എന്നായാളാണ് പ്രതി. വെടിവെപ്പിന് പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്തു നിന്നും കാറില്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. മരിച്ച ഏഴ് പേരും ഒരു കുടുംബത്തിലുള്ളവരാണ്.
അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലും രണ്ട് പേരുടെ പുറത്തു നിന്നും കണ്ടെത്തിയതായി സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. പ്രതി റോമിയോയും ഈ വീടുകള്‍ക്ക് സമീപമാണ് താമസിക്കുന്നത്. മരിച്ചവരും പ്രതിയും തമ്മില്‍ മുൻപരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.
റോമിയോ നാസിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ചുവപ്പ് കാറിലാണ് ഇയാള്‍ കടന്നത്. ഇയാളുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. കൊല്ലപ്പെട്ടു.