അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന നടനാണ് മോഹൻലാൽ. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ്.സുദർശനിൽ നിന്നാണ് നടൻ അക്ഷതം ഏറ്റുവാങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ആ സമയത്ത് മോഹൻലാൽ ബിജെപി അനുഭാവിയാണെന്ന് പറഞ്ഞായിരുന്നു ഒരു വിഭാഗം ആളുകൾ മോഹൻലാലിനെ പരിഹസിച്ചിരുന്നത്. താരം കുടുംബസമേതം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയിരുന്നു.
അവിടെ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അക്ഷതം സ്വീകരിച്ച് കൈകൂപ്പി നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോ വൈറലായപ്പോഴും താരത്തിന് പരിഹാസം കേൾക്കേണ്ടി വന്നിരുന്നു.
നരേന്ദ്രമോദി വന്നപ്പോൾ മോഹൻലാലിന് സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുകയായിരുന്നു. അതുമായി താരതമ്യപ്പെടുത്തിയാണ് മോഹൻലാലിന് ഗുരുവായൂരിൽ നിന്നുള്ള ചിത്രം വൈറലായപ്പോൾ പരിഹാസം കേൾക്കേണ്ടി വന്നത്.
Read Also: മുംബൈയിൽ ട്രൈസെപ് സർജറിക്ക് വിധേയനായി ബോളിവുഡ് നായകൻ സെയ്ഫ് അലി ഖാൻ
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ പോകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം നടനെ സോഷ്യൽമീഡിയ വഴി സൈബർ ബുള്ളിയിങ് നടത്തുന്നത്. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.
വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. അതിന് പുറമെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വാഗ്വാദവും കമന്റ് ബോക്സില്‍ കാണാം. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല തുടങ്ങിയ കമന്റുകൾ വരെ അതിൽ ഉണ്ട്.
നിങ്ങളെക്കാള്‍ 100 ഇരട്ടി വലിപ്പമുള്ളവരാണ് അവിടെ വന്നിരുന്നത്. ആ പുണ്യഭൂമിയില്‍ ഉണ്ടാകാന്‍ ഒരു യോഗം വേണം. നിങ്ങള്‍ക്കതില്ല അത്രയേയുള്ളൂ ജയ് ശ്രീറാം എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ. അമിതാഭ് ബച്ചൻ, രജിനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളെല്ലാം പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.
അണിയറയിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിങിനായി വിദേശത്തേക്ക് പോകുന്ന തിരക്കായതിനാലും വാലിബൻ പ്രമോഷൻ ഉള്ളതിനാലുമാണ് താരം ചടങ്ങിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
വാലിബൻ ഈ വരുന്ന 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത സിനിമ കൂടിയാണ് മലൈക്കോട്ടൈ വാലിബൻ.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജനുവരി 25ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍. രാവിലെ 9.15 ഓടെ ആദ്യ ഷോകള്‍ക്ക് ശേഷമുള്ള പ്രേക്ഷകാഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തും.
ഇത് പോസിറ്റീവ് ആവുന്നപക്ഷം വാലിബന് ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങും. മോഹന്‍ലാലിന്റെ അടുത്തിടെ എത്തിയ നേര് ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ