തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് ‘ഹനുമാൻ’. ബോക്സോഫീസിൽ വലിയ കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലുൾപ്പടെ കൂടുതൽ തിയേറ്ററുകളിലേയ്ക്ക് ചിത്രം എത്തിക്കൊണ്ടിരിക്കുകയാണ്.
റിലീസ് ചെയ്ത ആദ്യ ആഴ്ചയിലേതിനെക്കാളും കളക്ഷൻ രണ്ടാം വാരം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 130 കോടി നേടിയ ചിത്രം ആഗോളതലത്തിൽ 150 കോടി കടന്നിട്ടുണ്ട് എന്നാണ് വിവരം. വെെകാതെ ചിത്രം 200 കോടി ക്ലബ്ബിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി ജനുവരി 12-നാണ് തിയേറ്റർ റിലീസ് ചെയതത്.
Read More: Ayodhya Ram Mandir| അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ വികാരാധീനനായി സോനു നിഗം
അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട്സൂ പ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കുക എന്ന ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ.
‘ശ്രീരാമദൂത സ്‌തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ