ഭക്ഷണ നിയന്ത്രണത്തെ പേടി വേണ്ട: പ്രേമേഹക്കാർക്ക് ഹെൽത്തി സ്‌പെഷ്യൽ പുട്ട്

ജീവിത ശൈലി രോഗങ്ങൾ ഉണ്ടെങ്കിൽ ആദ്യം ചെയ്യുന്നത് ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. അത് കഴിക്കരുത് , ഇത് കഴിക്കരുത് തുടങ്ങി നിരവധി നിബന്ധനകൾ ഉണ്ടാകും. ഇഷ്ടപ്പെട്ടൊരു ഭക്ഷണം കഴിക്കാൻ കൊതിയൂറുന്ന ദിവസങ്ങളുണ്ടാകും. എന്നും ഒരേ ഭക്ഷണം കഴിച്ചു പലയാവർത്തി മടുത്തിട്ടുമുണ്ടാകും. ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ടെന്ഷനടിക്കാതെ ഇന്നൊരു സ്‌പെഷ്യൽ പുട്ട് തയാറാക്കിയാലോ?

​റാഗി​

അരിപ്പുട്ടിനേക്കാള്‍ ഇത്തരക്കാര്‍ക്ക് റാഗിയും ചോളപ്പൊടിയുമെല്ലാം ചേര്‍ത്ത പുട്ട് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ രണ്ടും കലര്‍ത്തിയോ ഇതല്ലെങ്കില്‍ ഇതിനൊപ്പം ലേശം അരിപ്പൊടിയും കൂടി ചേര്‍ത്തോ ഉപയോഗിയ്ക്കാം.

ഇതല്ലെങ്കില്‍ ഓട്‌സ് കൂടി ചേര്‍ക്കാം. അരിയൊഴികെ ബാക്കിയുള്ളവ തനിയെയും കൂട്ടിച്ചേര്‍ത്തുമെല്ലാം ഉണ്ടാക്കാം. അരി പൊതുവേ പ്രമേഹത്തിന് നല്ലതല്ല. എന്നാല്‍ വെള്ള അരിയ്ക്ക് പകരം ബ്രൗണ്‍ അരിയുടെ പൊടിയോ മട്ടയരിപ്പൊടിയോ ഉപയോഗിയ്ക്കാം.

പച്ചക്കറികള്‍

ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്ത് തയ്യാറാക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചിരകിച്ചേര്‍ക്കാം. ഇതിനൊപ്പം അല്‍പം തേങ്ങയും കലര്‍ത്തി രുചികരവും ഒപ്പം ആരോഗ്യകരവുമായ പുട്ടുണ്ടാക്കാം.

പച്ചക്കറികള്‍ ചേര്‍ക്കുന്നത് നാരുകളാലും ഒപ്പം പോഷകങ്ങളാലും സമ്പുഷ്ടമായ പുട്ടുണ്ടാക്കാന്‍ നല്ലതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. പെട്ടെന്ന് വയര്‍ നിറയാനും വിശപ്പു കുറയാനും ആരോഗ്യകരമായ പോഷകങ്ങള്‍ ലഭിയ്ക്കാനും ഇത് സഹായിക്കുന്നു.

​കടല​

ഇതിനൊപ്പം മുളപ്പിച്ച ധാന്യവര്‍ഗങ്ങള്‍ കൂടി ചേര്‍ത്ത് ഉപയോഗിയ്ക്കാം. മുളപ്പിച്ച കടല, ചെറുപയര്‍ എന്നിവയാല്‍ കറിയുണ്ടാക്കി ഉപയോഗിയ്ക്കുന്നത് നല്ലതാണ്. പപ്പടം പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. ഇത് ഉപയോഗിയ്ക്കാം. പുട്ട് മിതമായ അളവില്‍ കഴിയ്ക്കുകയെന്നതും പ്രധാനമാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ