ദിവസവും ബദാം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്‍കുന്ന ഗുണങ്ങള്‍ നല്ലതാണ്. നട്‌സില്‍ തന്നെ ബദാം അഥവാ ആല്‍മണ്ട്‌സ് ഏറെ ആരോഗ്യകരമാണ്. ദിവസവും കഴിയ്‌ക്കേണ്ട ഒന്നാണ് ബദാം. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
മഗ്‌നീഷ്യംശരീരത്തിലേയ്ക്ക് മഗ്‌നീഷ്യം എത്തിക്കാന്‍ സഹായിക്കുന്ന ഒരു ആഹാരമാണ് ബദാം.
ആന്റിഓക്‌സിഡന്റ്‌സ്ബദാമില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ആരോഗ്യത്തിന് ഇത് ഗുണകരവുമാണ്.ഇത് നമ്മളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
തടിഏറെ പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ബദാം ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കാന്‍ നല്ലതാണ്
നാരുകൾഇതിലെ നാരുകള്‍ വിശപ്പ് തടഞ്ഞു നിര്‍ത്തുന്നതിനാല്‍ തന്നെ അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാൻ സഹായിക്കുന്നു.
ആര്‍ജിനൈന്‍ഇതില്‍ എല്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡുണ്ട്. ഇത് കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്
പ്രമേഹരോഗികൾ പ്രമേഹരോഗികൾ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ബദാമിൽ കോപ്പർ, അയേൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ സിന്തെസസിന് സഹായിക്കും. ഇതുവഴി വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.
വിറ്റാമിൻ ഇവിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.