ആരോഗ്യപരമായ ജീവിതത്തിനു മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നല്ല ജീവിത ശൈലി, നല്ല ശീലങ്ങൾ, ടോക്സിക്ക് അല്ലാത്ത ബന്ധങ്ങൾ തുടങ്ങിയവയിലൂടെ മെച്ചപ്പെട്ട മാനസികാരോഗ്യം ലഭിക്കും.
എന്നാൽ മനസികാരോഗ്യം മെച്ചപ്പെട്ടതാകാൻ ജീവിത ശൈലി മാത്രം ശ്രദ്ധിച്ചാൽ മതിയാകുമോ? ഉത്തരം അല്ല എന്നാണ്. കാരണം നമ്മുടെ ദിനം പ്രതിയുള്ള ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും.
ശരീരത്തിൽ വിറ്റമി ഡി കുറവാണെങ്കിൽ അവ വിഷാദത്തിനു കാരണമാകും. മറ്റൊരു പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ കുറവ് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പരിപ്പ്, ഇലക്കറികൾ തുടങ്ങി വിവിധങ്ങളിൽ നിന്നും മഗ്നീഷ്യം ലഭിക്കും.
മഗ്നീഷ്യത്തിന്റെ പ്രാധാന്യം പരിശോധിക്കാം
- വിഷാദ രോഗത്തിന്റെ മഗ്നീഷ്യത്തിന്റെ സപ്പ്ളിമെന്റുകൾ തടയുന്നു
- ബ്ലഡിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
- കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
- ഹൃദയരോഗ്യം സംരക്ഷിക്കുന്നു
- മഗ്നീഷ്യത്തിന്റെ അളവ് വ്യായാമത്തിനു ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു
മാനസികാരോഗ്യം
പഠനങ്ങൾ അനുസരിച്ചു മഗ്നീഷ്യത്തിനു ഡിപ്രെഷൻ കുറയ്ക്കാൻ സാധിക്കും. മഗ്നീഷ്യത്തിലടങ്ങിയിരിക്കുന്ന സപ്ലിമെന്റുകൾ ആംങ്സൈറ്റി കുറയ്ക്കാൻ സഹായിക്കും, മാത്രമല്ല ഉറക്കത്തിന്റെ അളവ് മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
നല്ല മാനസികാരോഗ്യത്തിന് ഉറക്കം വളരെയധികം പ്രധാനമാണ്. ശരാശരി 7 -8 മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്
മഗ്നീഷ്യം ലഭ്യമാകുന്ന ഭക്ഷണങ്ങൾ
മത്തങ്ങ, ചീര, കടുക് പച്ചിലകൾ, ബദാം, കശുവണ്ടി, സാൽമൺ, പയർവർഗ്ഗങ്ങൾ, ചിയ വിത്തുകൾ, മില്ലറ്റ്, വാഴപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, പാൽ, അവോക്കാഡോ
മഗ്നീഷ്യം കുറവാണെന്ന് എങ്ങനെ കണ്ടെത്താം?
മാനസികാരോഗ്യം, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ക്ഷീണം, പേശികളുടെ ബലഹീനത, രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ മഗ്നീഷ്യം കുറവാണു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ