ഒരു പ്രായം കഴിഞ്ഞാൽ നടക്കാൻ പറ്റാതെ ആവുക വേദന കൂടുന്നതും നമ്മളിൽ ആമവാതവും സന്ധി വാതവും ഉണ്ടാവുന്നതിനു കാരണം ആകുന്നു. ഭക്ഷണരീതിയിലൂടെയും ജോലി ചെയ്യുന്നതിലൂടെയും അതിലുടെ നമ്മുക്ക് ഈ രോഗം വരാവുന്നതാണ്. അതുപോലെതന്നെ പാരമ്പര്യമായും വരാവുന്നതാണ് എന്നും ആയുർവേദത്തിൽ പറയുന്നുണ്ട്.
ആമവാതവും സന്ധിവാതവും വതരക്തവും ഒരു രോഗത്തിന്റെ തന്നെ പല ഘട്ടങ്ങൾ ആണ് . നീരും അത്യധികമായ വേദനയും പനിയുമാണ് ആമവാതത്തിന്റെ ലക്ഷണങ്ങൾ. രക്തവാതത്തിൽ ചുവപ്പു നിറവും ചൊറിച്ചിലും പഴുപ്പും നമ്മുക്ക് കാണാവുന്നതാണ് അസഹനീയമായാ തേൾ കുത്തുന്ന വേദനയും നമ്മുക്ക് ഉണ്ടാവുന്നതാണ് ഇതിനെ വാതരക്തം എന്നും പറയാം ഇത് രണ്ടാമത്തെ ഘട്ടമാണ്.
രക്തക്കുഴലുകൾ പൊട്ടുന്നതും രക്തവാതത്തിനു കാരണമാകുന്നു സന്ധികവാദം എന്ന് പറയുമ്പോൾ സന്ധികൾ ഇളക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും അനക്കാൻ പറ്റാത്ത വിധം ആവുന്നതും സന്ധിവാതത്തിനു കാരണമാകുന്നു.
തയ്യാറക്കിയത് :പ്രൊഫെ ഡോ.കെ.കൃഷ്ണകുമാർ, സുശ്രുത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സയൻസ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക