പലതരം കട്ലറ്റുകൾ കഴിക്കുന്നവരാണ് നമ്മൾ.വെജിറ്റബിൾ, ചിക്കൻ, മീറ്റ് അങ്ങനെ വ്യത്യസ്ത രീതിയിലുള്ള കട്ലെറ്റുകൾ. വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു ഫിഷ് കട്ലറ്റ് തയ്യാറാക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
.നെയ്മീൻ : അരക്കിലോ
.കുരുമുളകുപൊടി : ഒരു ടീസ്പൂൺ
.മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ
.ചുവന്നുള്ളി : അരക്കപ്പ്
.ഇഞ്ചി : ഒരുകഷണം
.പച്ചമുളക് : മൂന്നെണ്ണം
.കറിവേപ്പില : ഒരു തണ്ട്
.മുളകുപൊടി : ഒരു ടീസ്പൂൺ
.ഗരംമസാലപ്പൊടി : ഒരു ടീസ്പൂൺ
.ഉരുളക്കിഴങ്ങ് : ഇടത്തരം
.മൂന്ന് എണ്ണം
.മുട്ടയുടെ വെള്ള : മൂന്ന്
.റൊട്ടിപ്പൊടി : ആവശ്യത്തിന്
.എണ്ണ : ആവശ്യത്തിന്
Read More: RECIPE | ഒരു വെറൈറ്റി നോക്കിയാലോ? മുരിങ്ങയില തോരൻ
തയ്യാറാക്കുന്ന വിധം
മീൻകഷണങ്ങളിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് പുഴുങ്ങിയെടുക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ച് ഇതിലേക്ക് ചേർക്കുക. ഗരം മസാലപ്പൊടി ചേർത്തിളക്കി ഒന്നുകൂടി വഴറ്റിയെടുക്കാം.
മീൻ കഷണങ്ങൾ കൈകൊണ്ട് ഞെരടി, കിഴങ്ങുകൂട്ടിലേക്കിട്ട് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കിയെടുത്ത് കട്ലറ്റിന്റെ ആകൃതിയിൽ പരത്തി, മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽവറുത്തുകോരുക
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ