ആലത്തൂർപടി:മലപ്പുറത്തിന് 14 പ്ലസ് വൺ ബാച്ചുകൾ എന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം മലപ്പുറത്തെ വിദ്യാർത്ഥികളെ പരിഹസിക്കുന്നതാണ് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി മലപ്പുറം മുസിപ്പാലിറ്റി മലപ്പുറത്തെ മലബാറിലെ കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല എന്നാവശ്യപ്പെട്ട് കൊണ്ട് ആലത്തൂർപടിയിൽ നടത്തിയ പ്രതിഷേധത്തെരുവ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല.
വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി മുസ്തഫ കാളമ്പാടി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സദറുദ്ദീൻ, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് മുബീൻ മലപ്പുറം, ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് തസ്നീം, റഷീദ് മാസ്റ്റർ, സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.തുമ്പത്ത് സമദ്, അസ്ഹർ പുള്ളിയിൽ, ഇർഫാൻ കുട്ടമണ്ണ, റസാഖ് സാഹിബ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക