ബെയ്ജിങ്: ചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ അഗ്നിബാധയിൽ 13 വിദ്യാർഥികൾ വെന്തുമരിച്ചു. ഹെനാൻ പ്രവിശ്യയിലെ യിങ്കായ് സ്കൂളിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സ്കൂൾ ഡോർമിറ്ററിക്ക് തീപിടിച്ചതായി പ്രാദേശിക അഗ്നിരക്ഷാ ഓഫിസിൽ വിവരം ലഭിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.